കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ റെജിസ്റ്ററിനോടും വിയോജിക്കുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഭരണകൂടത്തിൻറെ അടിച്ചമര്‍ത്തല്‍ നയങ്ങൾക്കെതിരെയും ഡിസംബർ 23 തിങ്കളാഴ്ച ലോങ് മാർച്ച് നടക്കും. എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ഷിപ്പ് യാര്‍ഡിലേക്കാണ് പീപ്പിള്‍സ് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
‘അവര്‍ക്കെതിരെ നമ്മള് ‘ എന്ന മുദ്രവാക്യവുമായി വിവിധ രാഷ്ട്രീയ വിശ്വാസങ്ങളുള്ളവരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാ സാംസ്കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളും രാഷ്ട്രീയ സംഘടനകളും മാർച്ചിൽ അണിനിരക്കും.അത്യപൂർവ്വമായ ഒരു ജനകീയ മുന്നേറ്റത്തിന് നമ്മുടെ കാലം സാക്ഷ്യം വഹിക്കുകയാണ്. വ്യവസ്ഥാപിതമായ രാഷ്ട്ര വ്യവഹാര സംഘടനകളിൽ നിന്നും സ്വതന്ത്രമായി CAA, NRC ബില്ലുകൾ ക്കെതിരെ രാജ്യം മുഴുവനും ജനങ്ങൾ തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
പാർലമെന്റിലെ ഒത്തുതീർപ്പ് ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം പാസ്സാക്കിയ ബിൽ പ്രസിഡന്റ് ഒപ്പിട്ട് നിയമമാകുകയും ചെയ്ത ശേഷം ഇന്ത്യാചരിത്രത്തിൽ ഇതാദ്യമായാണ് ജനങ്ങൾ ഒരു ബില്ലിനെ തെരുവിൽ നേരിടുന്നത്. മത, ജാതി, വർഗ്ഗ, വർണ്ണ, ലിംഗ, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ നമ്മൾ ഇന്ത്യക്കാർ, നമ്മൾ തുല്യർ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാ സാംസ്കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളും രാഷ്ട്രീയ സംഘടനകളും ഈ മാര്‍ച്ചില്‍ അണിനിരക്കണം എന്ന് സംഘാടക സമിതി ആഹ്വാനം ചെയ്തു.
CAA വെറുമൊരു മുസ്ലിംപ്രശ്നമാക്കി മാറ്റാൻ സ്വപ്നം കണ്ടിരുന്ന വർഗീയക്കോമരങ്ങളെ തോല്പിച്ച്, മതേതര ഇന്ത്യയുടെയും ഭരണഘടനയുടെയും നിലനില്പിനായി തോളോട് തോൾ ചേർന്ന് ശബ്ദിക്കുന്ന കോടിക്കണക്കിന് മതേതര വാദികൾക്കൊപ്പം ജനിച്ച് വീണ മണ്ണിൽ ജീവിക്കാനുള്ള പ്രാഥമീകമായ അവകാശത്തിന് വേണ്ടി നടക്കുന്ന ഈ പ്രക്ഷോഭത്തിൽ നമ്മുടെ പ്രതിഷേധം ഒന്നിച്ച് നിന്ന് പ്രകടിപ്പിക്കാനായി എല്ലാ ജനാധിപത്യവിശ്വാസികളും മാര്‍ച്ചില്‍ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യര്‍ത്ഥിച്ചു.