കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ കേരളത്തിൽ തിരികെയെത്തിച്ചു. മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിന് നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഡിജിപി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയത്.ഇതിന്റെ ഭാഗമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക ഡിജിപിയുമായി സംസാരിച്ചു. തുടർന്ന് മാധ്യമ പ്രവർത്തകരെ കേരളത്തിൽ തിരികെയെത്തിച്ചു കേരള പൊലീസിന് കൈമാറി.
ഇവരിൽ നിന്നും പിടിച്ചെടുത്ത മൈക്കും,ക്യാമറയും ഫോണുകളും തിരികെ നൽകി. 7 മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. 8 മലയാളി മാധ്യമ പ്രവർത്തകരെ രാവിലെയാണ് കർണാടക പൊലീസ് റിപ്പോർട്ടിങ്ങിനിടെ കസ്റ്റഡിയിലെടുത്തത്. കാസർകോട് ജില്ലയിലെ തലപ്പാടിയിൽ കർണാടക പൊലീസ് ഇവരെ എത്തിക്കുകയായിരുന്നു.
സ്വതന്ത്രമായി റിപ്പോര്‍ട്ടിംഗ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കേരളസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കേരളത്തില്‍ വിവിധ ജില്ലകളില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് നടന്നു. മംഗലാപുരത്ത് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുമ്പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമസംഘത്തെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ ക്യാമറകളടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തിട്ട് അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
ക്രിമിനലുകളോടെന്നപോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് വിട്ടയച്ച മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. വിട്ടയക്കുംവരെ കുടിവെള്ളമോ ഭക്ഷണമോ നല്‍കാന്‍ പോലീസ് തയ്യാറായുമില്ല.
