ജോളി ക്രിസ്ത്യൻ നാമധാരി മാത്രമല്ല. യദാർത്ഥ സത്യക്രിസ്ത്യാനിതന്നെ ഇനിയാ കാര്യത്തിൽ ആർക്കും സംശയം വേണ്ട .‘‘ചില നേരത്ത് ശരീരത്തില്‍ പിശാച് കയറും. അപ്പോള്‍ എന്താണ് ഞാന്‍ ചെയ്യുകയെന്ന് പറയാനാകില്ല….’’ താമരശ്ശേരി ഒന്നാം ക്ലാസ്സ് കോടതിയിലേക്ക് പോലീസ് വാഹനത്തില്‍ വനിതാപോലീസുകാര്‍ക്ക് നടുവിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ജോളി ജോസഫ് പറഞ്ഞു കൊണ്ടിരുന്നത് ഇങ്ങനെയാണെന്നാണ് പോലീസുകാർ പറഞ്ഞത്. ഇന്നലെ കോഴിക്കോട് ജില്ല ജയിലില്‍ നിന്നും താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയില്‍ തല കുമ്പിട്ടായിരുന്നു ജോളി ഇരുന്നത്. നിസ്സംഗതയോടെയാണ് പെരുമാറ്റം. കൂസലില്ലാതെയാണ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കുന്നത്. ബിഷപ്പ് മുതൽ ഇടവക വികാരിവരെയുള്ളവരെ പീഡനക്കേസിലും കൊലപാതക കേസിലുമൊക്കെ പിടിക്കപ്പെട്ടപ്പോഴും ഇതുപോലെ പിശാചിനായിരുന്നു കുറ്റം. മാർപാപ്പയെ പോലീസ് പൊക്കിയാലും ഇതുതന്നെ പറയും. കുഞ്ഞാടായ ജോളിയും പിശാചിൻറെ മുതുകിൽ കുറ്റം ചാർത്തിയതിൽ അതിശയിക്കാനില്ല. പാവം പിശാച്. പിശാചിന് മാത്രം ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല. എന്തായാലും അതുകൊണ്ട് ഇനി ജോളി സത്യക്രിസ്ത്യാനി തന്നെയെന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ?
അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ ധരിച്ചിരുന്ന കറുത്ത ചുരിദാറും റോസ് നിറത്തിലുള്ള ഷാളുമായിരുന്നു കോടതിയില്‍ ഹാജരാക്കുമ്പോഴും ജോളിയടെ വേഷം. ഷാള്‍ തലയിലൂടെയിട്ടാണ് പോലീസ് വലയത്തില്‍ കോടതിയിലേക്ക് കയറ്റിയത്. ബന്ധുക്കള്‍ ആരും തന്നെ ഇവരെ കാണാന്‍ ജയിലില്‍ എത്തുന്നില്ല. ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.അതിൽനിന്നും ദുരഭിമാനികളായ ബന്ധുക്കളും സത്യക്രിസ്ത്യാനികൾ തന്നെയെന്ന് ഉറപ്പിക്കാം. തനിക്ക് മാറിയിടാന്‍ ഒരു വസ്ത്രം ആവശ്യപ്പെട്ട് ജോളി കഴിഞ്ഞ ദിവസം സഹോദരനെ വിളിച്ചെങ്കിലൂം ബന്ധുക്കള്‍ ആരും തന്നെ ജയിലില്‍ ഒന്നും എത്തിച്ചില്ല. സാധാരണ ജയിലില്‍ കാണാന്‍ എത്തുന്നവര്‍ നല്‍കുന്ന വസ്ത്രമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതികള്‍ ഉപയോഗിക്കുക. എന്നാല്‍ ആരും വരാത്ത സാഹചര്യത്തില്‍ മുഷിഞ്ഞു നാറിയ വസ്ത്രം ദിവസങ്ങളായി തുടര്‍ച്ചയായി ധരിക്കേണ്ട ഗതികേടിലായിരുന്നു ജോളി.
ജയിലില്‍ സഹതടവുകാരി നല്‍കിയ നൈറ്റിയാണ് മാറിയിടാനായി ജോളിക്ക് ആകെ കിട്ടിയിട്ടുള്ളത്. ശനിയാഴ്ച ജോളി ജയിലിലെ ഫോണ്‍ ഉപയോഗിച്ച് സഹോദരന്‍ നോബിയെ വിളിച്ച് ജയിലിലേക്ക് വസ്ത്രം എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു സഹായവും ഇതുവരെ നൽകാതെ അവർ മാതൃകാ ക്രിസ്ത്യാനികളായി.
അതിനിടെ കൂടത്തായിയിലെ മരണങ്ങളുടെ നിജസ്ഥിതി അറിയാനായി മുഖ്യപ്രതി ജോളിയുമായി പൊന്നാമറ്റത്തെ വീട്ടിലെത്തി പരിശോധന നടത്തിയ അന്വേഷണ സംഘം വീട്ടില്‍ നിന്നും കീടനാശിനിയുടെ കുപ്പി കണ്ടെത്തി. പൊന്നാമറ്റത്തെ വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പു മുറിയില്‍ നിന്നാണ് കുപ്പി കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ഫോറന്‍സിക് വിഭാഗം കുപ്പിയുടെ കാലപ്പഴക്കം പരിശോധിച്ചു വരികയാണ്. കുപ്പി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന പൊന്നാമറ്റത്തെ തെളിവെടുപ്പിന് ശേഷം ജോളിയുമായി അന്വേഷണ സംഘം മരിച്ച മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടിലേയ്ക്കാണ് പുറപ്പെട്ടത്. ജോളിയുടെ ഭര്‍ത്താവിന്റെ അമ്മാവനാണ് മരിച്ച മാത്യു. 2014 ലാണ് മാത്യൂ മരിച്ചത്.