ശബരിമലയിൽ പോകാൻ തയ്യാറായതിന് ശേഷം ഞാൻ ഇതിനകം മൂന്നു മതക്കാരിയായി കഴിഞ്ഞു. എരുമേലിയിൽവെച്ച് തെറി നാമ ജപക്കാർ തടഞ്ഞതിന് ശേഷം ആദ്യം തിരിച്ചെത്തിയ തന്നെ ജനം ടിവിക്കാർ മാമോദീസ മുക്കി ബിന്ദു സക്കറിയയാക്കി എന്ന് ബിന്ദുതങ്കം കല്യാണി. ഇപ്പോൾ മോളുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾക്ക് ശേഷം സുഡാപ്പികൾ പറയുന്നത് ഞാൻ സംഘികളുമായി ഗൂഡാലോചന നടത്തിയ ശേഷമാണ് ശബരിമലയിൽ പോയതെന്നാണ്. സംഘികൾ പറയുന്നത് സുഡാപ്പികളുടെ ഫണ്ടും വാങ്ങിയാണ് ആചരലംഘനത്തിന് ചെന്നതെന്നാണ്. വാസ്തവത്തിൽ എനിക്കുതന്നെ സംശയമായിരിക്കുകയാണ് ഞാനിപ്പോൾ ആരാണെന്ന്.
അതുകൊണ്ട് ഞാനിപ്പോൾ ഒരു ആത്മീയ അന്വേഷണത്തിലാണ്.ഞാൻ ആരാണെന്ന്. തത്വമസി, അഹം ബ്രഹ്മാസ്മിഅങ്ങനെ പല ഉത്തരങ്ങളും കണ്ടെങ്കിലും ഫലത്തിൽ എന്താണെന്ന് ജീവിതാനുഭവത്തിലൂടെ എനിക്ക് അനസിലായത് എല്ലാം confuced and convinced എന്ന തത്വമാണ് പ്രയോഗിക്കുന്നതെന്നാണ്. വെറുതെയല്ല നാരായണഗുരു ‘പലമതസരവും ഏകം’ എന്ന് പറഞ്ഞത് എന്നാണ്. എല്ലാമതത്തിന്റെയും ആചാരസംരക്ഷകകർ ഒരേ സ്വഭാവക്കാരാണ്. അന്യമതങ്ങളെ നിന്ദിക്കുന്ന കാര്യത്തിൽ എല്ലാമതവാദികളും ഒരു പോലെതന്നെയാണ്. മനുഷ്യനെ അന്ധവിശ്വാസത്തിൽ തളച്ചിട്ട് ചൂഷണം ചെയ്യുന്ന കാര്യത്തിലും സ്ത്രീവിരുദ്ധതയുടെ കാര്യത്തിലും ഇവ ഒരേതൂവൽ പക്ഷികൾ തന്നെയാണ് എന്നും ബിന്ദു തങ്കം കല്യാണിപറഞ്ഞു. ചേർത്തലയിൽ ശബരിമല സ്ത്രീപ്രവേശന വിധിയുടെ ഒന്നാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു.
ആഘോഷപരിപാടിയിൽ അവതരിപ്പിച്ച ബിന്ദു തങ്കം കല്യാണി എഴുതിയ കവിത
കബന്ധങ്ങൾ
*****************************************
പരീക്ഷണശാലയിലെ
മേശമേൽ
മലർത്തിക്കിടത്തി
നെറ്റിയിൽ
ഉള്ളം കൈകളിൽ
കാൽവണ്ണകളിൽ
മൃദു നെഞ്ചകത്തിൽ
മുട്ടുസൂചികൾ
അതീവ ശ്രദ്ധയോടെ
അടിച്ചിറക്കി
പിടയുന്ന അവയവങ്ങൾ
ഒന്നൊന്നായി
തുറന്ന് വെച്ച്
മരണാസന്നമായ
തവളയുടെ
ജീവനുള്ള ഹൃദയത്തുടിപ്പുകൾക്ക്
കാതോർക്കുന്ന
പരീക്ഷകൻ.
കടന്നൽ കൂടുകൾ
തകർത്ത്
തലച്ചോറിലൊരായിരം
കുളമ്പടിയൊച്ചകൾ
കൊല്ലപ്പെടാൻ
വരി നിൽക്കുന്നവരുടെ
പുറത്ത് വരാത്ത
ആർത്തനാദങ്ങളായി
കരള് ചതക്കുന്നു.
കഴുകനെ കാത്ത്
കിടക്കുന്ന
വെറും കബന്ധങ്ങൾ
നാം.