മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് കൃതി എന്നരീതിയിൽ ചിന്താവിഷ്ടയായ സീതയുടെ രചനശതാബ്ദിവർഷം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും അതിനുമേറെപ്പണ്ട് മലയാളത്തിൽ ഫെമിനിസ്റ്റുഭാവത്തോടെ രചിക്കപ്പെട്ട മറ്റൊരു കാവ്യകൃതികണ്ടെത്താനാവുമെന്നും കുഞ്ചൻ നമ്പ്യാരുടെ നമ്പ്യാരുടെ പതിനാലുവൃത്തമാണ് ഈ കൃതി; എന്നും പ്രത്യേകിച്ചും അതിലെ ഏഴാം ഖണ്ഡം.കൃത്യമായ സ്ത്രീപക്ഷരചനയാണെന്നും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സിറ്റി തങ്കച്ചൻ. ചേർത്തലയിൽ ശബരിമല സ്ത്രീപ്രവേശന വിധിയുടെ ഒന്നാം വാർഷികത്തിൽ നടന്ന ” ആശാന്റെ ചിന്താവിഷ്ടയായ സീത പുനരുത്ഥാന കേരളത്തിൽ പുനർ വായിക്കപ്പെടുമ്പോൾ” എന്നസെമിനാറിൽ ഡോ. ഹരികുമാർ വിജയലക്ഷ്മി അവതരിപ്പിച്ച വിഷയത്തിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആശാനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ, ആശാനും ഒരുപക്ഷെ ഈ കൃതി പ്രചോദനമായിട്ടുണ്ടാവാം ഒരുപക്ഷേ, കുഞ്ചൻ നമ്പ്യാരുടെ ഈ കൃതി. കൊല്ലവർഷം 880-നും 950-നുമിടയ്ക്കെന്നോ ഉണ്ടായ ഈ കൃതിയിലെ പാഞ്ചാലിയുടെ ധീരത ആശാന്റെ ചിന്താവിഷ്ടയായ സീതയിലെ സീതയുടെ ധീരതയ്ക്ക് താഴെയല്ല.
അക്കാലത്തെ പുരുഷാധിപത്യ വ്യവസ്ഥയുടെ കാഠിന്യം 20 ആം നൂറ്റാണ്ടിലേതിനേക്കാൾ എത്രയോ രൂക്ഷമായിരിക്കും. അങ്ങനെ നോക്കിയാൽ കുഞ്ചന്നമ്പ്യാരുടെ പാഞ്ചാലി ആശാന്റെ സീതയെക്കാൾ അല്പം മേലെയാണോ എന്ന് സംശയിക്കേണ്ടിവരും. എന്തായാലും ഒരുകാര്യം തീർച്ചയായും പറയാം: മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവിത- ചിന്താവിഷ്ടയായ സീതയല്ല; പതിനാലുവൃത്തത്തിലെ ഏഴാം ഖണ്ഡമാണ്. മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് കവി ആശാനല്ല; കുഞ്ചൻ നമ്പ്യാരാണ്. എന്നും സിടി തങ്കച്ചൻ പറഞ്ഞു.
എന്നാൽ അതുകൊണ്ട് ചിന്താവിഷ്ടയായ സീതയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല എന്നല്ല പറഞ്ഞത്.ഒരു പുസ്തകത്തിന്‍റെ പുനർവായനയുടെ പ്രസക്തി അത് രചിക്കപ്പെട്ട കാലത്തിനുശേഷവും അതിലെ മൂല്യങ്ങളോ വരികളോ കവിത തന്നെയോ സമൂഹത്തിനു എങ്ങനെ ബാധകമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരുകവിതയുടെ ഒരുവരി 50 വർഷത്തിന് ശേഷം വായിക്കപ്പെട്ടാൽ ആയി. എന്നാൽ ഇത് നൂറുവര്ഷത്തിന് ശേഷവും ഇന്നും ആകൃതിയുടെ പ്രസക്തിയേറുന്നു എന്നത് ചെറിയകാര്യമല്ല. ആകൃതി ഇടപെട്ട സാമൂഹ്യസ്ഥിതി ഇന്നും അതേപടി തുടരുന്നു എന്നതിന്റെയും സൂചനകൂടിയാണ് അതെന്ന് അദ്ദേഹം പറഞ്ഞു. കെ. കണ്കദുർഗ്ഗ മോഡറേറ്ററായിരുന്നു.പ്രൊഫ. ഫ്രാൻസിസ് സേവ്യർ, സൂര്യ ദേവർച്ചന, പിപി സുമനൻ തുടങ്ങിയവർ സംസാരിച്ചു