Wed. Nov 25th, 2026

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽചാണകം തളിയും പുണ്യാഹം തളിയുമൊക്കെ പുനരുത്ഥാന കേരളത്തിൽ മുറയ്ക്ക് നടക്കുകയാണെന്നും ദളിത് വനിതാ എംഎല്‍എയായ ഗീതാ ഗോപിയെ ചാണകം തളിച്ച് അവഹേളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജനാധിപത്യ വിരുദ്ധമായ ഇത്തരം കോപ്രായങ്ങൾക്ക് നേതൃത്വംകൊടുക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് ഒരു താക്കീത് നൽകാനായി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കിൽ എകെജി സെന്ററിലും ‘മനുഷ്യമലം’ തളിക്കുമെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ.

കേരളത്തിലെ ആദ്യത്തെ ചാണകം തളിയല്ല ഇത്.ഇനിയിത് ആവർത്തിക്കാൻ അനുവദിച്ചുകൂട. 2019 ലും എംഎല്‍എ കൂടിയായ ഒരു ദളിത് വനിതപോലും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ജാതി അധിക്ഷേപത്തിന് ഇരയാകുന്നത് ഇനിയും വെച്ചുപൊറുപ്പിക്കത്തക്കതല്ല. ഗീതാ ഗോപി എംഎൽഎ യെ ചാണകം തളിച്ച് അവഹേളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഇനിയും പൂർവകാല നവോത്ഥാന സമര സ്മൃതികൾ അയവിറക്കിയിരിക്കാതെ സമരസന്നദ്ധരാകണമെന്നും ആത്മാഭിമാനമുള്ള മുഴുവൻ ദളിത് പിന്നോക്ക സംഘടനകളും തങ്ങൾക്ക് പിന്തുണനൽകണമെന്നും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.

നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽചാണകം തളിയും പുണ്യാഹം തളിയുമൊക്കെ പുനരുത്ഥാന കേരളത്തിൽ മുറയ്ക്ക് നടക്കുന്നു കേരളത്തിലെ ആദ്യത്തെ ചാണകം തളിയല്ല ഇത്. ഇനിയിത് ആവർത്തിക്കാൻ അനുവദിച്ചുകൂട.

2019 ലും ഒരു ദളിത് വനിതാ എംഎല്‍എയായ ഗീതാ ഗോപിയെ ചാണകം തളിച്ച് അവഹേളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജനാധിപത്യ വിരുദ്ധമായ ഇത്തരം കോപ്രായങ്ങൾക്ക് നേതൃത്വംകൊടുക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് ഒരു താക്കീത് നൽകാനായി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കിൽ എകെജി സെന്ററിലും ‘മനുഷ്യമലം’ തളിക്കാൻ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ തീരുമാനിച്ചിരിക്കുകയാണ്.

ഇനിയും നവോത്ഥാന സമര സ്മൃതികൾ അയവിറക്കിയിരിക്കാതെ സമരസന്നദ്ധരാകണം. ആത്മാഭിമാനമുള്ള മുഴുവൻ ദളിത് പിന്നോക്ക സംഘടനകളുടെയും പിന്തുണ അഭ്യർഥിക്കുന്നു .

@ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ