ഒരുമിച്ച് ജീവിക്കണമെന്ന രാഖിയുടെ നിര്‍ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖില്‍. തന്നെ ഒഴിവാക്കിയാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് രാഖി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാകതം ആസൂത്രണം ചെയ്തത്. സഹോദരന്‍ രാഹുല്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സഹായിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രാഖിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഉപേക്ഷിച്ചത് രാഹുലാണെന്നും അഖില്‍ മൊഴി നല്‍കി. അച്ഛന്‍ കുഴിയെടുക്കാന്‍ സഹായിച്ചിരുന്നുവെന്നും എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും അഖില്‍ പോലീസിനോട് പറഞ്ഞു.കുഴി മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു.
രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഇതുവരെയും പോലീസ് കണ്ടെത്തിയിട്ടില്ല. മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. ഇന്ന് രാഹുലിനെയും അഖിലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇരുവരെയും അമ്പൂരിയിലെ വീട്ടുവളപ്പിലെത്തിച്ച് പോലീസ് രാവിലെ തെളിവെടുപ്പ് നടത്തി. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അഖില്‍ പിടിയിലായത്. രാഹുലിനെയും ഇന്നലെയാണ് പോലീസ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അഖിലിനെ പിതാവ് നല്‍കിയ വിവരമനുസരിച്ച് പോലീസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
മുഖ്യ പ്രതി അഖിലിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവത്തില്‍ അഖിലിന്റെ അച്ഛനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായത്.രാഖിയെ കുഴിച്ച് മൂടാനായി കൊലപാതക്ത്തിന് മുമ്പ് തന്നെ കുഴിയെടുത്തിരുന്നുവെന്നും ഇതിന് അച്ഛന്‍ മണിയന്‍ സഹാിച്ചുവെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്നും അഖില്‍ പറയുന്നു. എന്നാല്‍ കുഴിയെടുത്തതും കമുക് വച്ചതും എല്ലാം താന്‍ തന്നെയാണെന്നും കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് മണിയന്റെ മൊഴി. കൊലപാതക വിവരം അറിഞ്ഞതോടെ കീഴടങ്ങാന്‍ മക്കളെ ഉപദേശിച്ചത് താനാണെന്നും മണിയന്‍ പോലീസിനോട് വിശദീകരിച്ചു.
കൊലപാതകത്തില്‍ അഖിലിന്റെ കുടുംബാഗങ്ങള്‍ക്കും പങ്കുള്ളതായി രാഖിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.അഖിലിൻറെ അച്ഛൻ കുഴിവെട്ടുന്നിടത്ത് നോക്കിനിൽക്കുന്നത് കണ്ടതായി അയൽവാസിയും വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കുടുംബാഗങ്ങളിലേക്ക് അന്വേഷണമെത്തിയത്. പിന്നാലെ അഖിലിന്റെ അച്ഛന്‍ കുറ്റം ഏറ്റുപറയുകയായിരുന്നു. ഇനി ഇരുവരെയും ഒരുമിച്ചിരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍.
തന്റെ സഹോദരന്‍ രാഹുലുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും അഖില്‍ സമ്മദിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ടാം പ്രതിയായ രാഹുലിനെ ഇന്ന് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും. ഇന്ന് രാവിലെയാണ് അഖിലിന്റെ അരസ്റ്റ് രേഖപ്പെടുത്തിയത്.