Thu. Apr 18th, 2024

Angels Nair, Gen.Secretary, Animal legal Force Integration- Phn. 8891740702

ശാസ്താംകോട്ട അയ്യപ്പ ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന 7 മാസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഇന്നലെ കോട്ടൂർ Rehabilitation സെന്ററിൽ എത്തിച്ചേർന്നു. ആനയുടെ യാത്ര കാണുവാൻ വഴിയിലുടനീളം ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു.

ഒരു ആനയുടെ മോചനത്തിനായി ഇത്രയും വലിയ നിയമ പോരാട്ടം നടന്നത് കേരള ചരിത്രത്തിൽ ആദ്യമായാണ്. നീലകണ്ഠനെ 2003 -ൽ പ്രവാസിയായ അജിത് കുമാർ ബി പിള്ള നടക്ക് ഇരുത്തിയതായിരുന്നു. സുരേഷ് എന്ന പാപ്പാൻ ചട്ടം പഠിപ്പിക്കാനായി മുൻ കാലിൽ കുത്തിയതോടെ ആന എന്നെന്നേക്കും മുടന്തനനാകപ്പെട്ടു. പിന്നീട് മനീഷ് എന്ന പാപ്പാൻ വിട്ടുപോയതോടെ ആന മറ്റാരെയും അടുപ്പിക്കാതായി. ഇതായിരുന്നു വർഷങ്ങളോളം ആനയെ മദപ്പാട് എന്ന പേരിൽ ചങ്ങലയിൽ തളക്കാൻ ഉണ്ടായ കാരണം.

Animal Legal Force എന്ന സംഘടനയുടെ ഇടപെടലുകളെ തുടർന്ന് 2018 ഡിസംബർ 11 ന് കേരള ഹൈകോടതി സ്വമേധയാ കേസ് എടുത്തു. ഡിസംബർ 20 ന് ആനയെ അഴിച്ചു എന്ന് വനം വകുപ്പ് കോടതിയിൽ തെറ്റായ വിവരം നൽകി. പക്ഷെ ഡിസംബർ 22 ന് മനീഷ് എന്ന പാപ്പാൻ തിരിച്ചെത്തിയതോടെ ആയിരുന്നു ആനയെ ആദ്യമായി കെട്ടഴിക്കാൻ സാധിച്ചത്.

ആനകളുടെ ദിവസമായ ആഗസ്റ്റ് 12, 2017 മുതൽ 2018 ആഗസ്റ്റ് 11 വരെയുള്ള ഒരു വർഷകാലത്തിനുള്ളിൽ കേരളത്തിൽ ചത്തൊടുങ്ങിയിത് 275 ആനകൾ ആയിരുന്നു. ഏകദേശം 32 മണിക്കൂറിൽ ഒരു ആന എന്ന കണക്കിൽ ചത്തോടുങ്ങിയപ്പോൾ വനം വകുപ്പ് കയ്യും കെട്ടി നോക്കി നിന്നു. 17 നും 36 നും ഇടക്ക് പ്രായമുള്ള 34 നാട്ടാനകൾ ആയിരുന്നു 2018 ൽ മാത്രം കേരളത്തിൽ നരകിച്ച് ചെരിഞ്ഞത്. ദേവസ്വം ബോർഡിന്റെ 20% ആനകൾ 2018 ൽ മതിയായ പരിചരണം ൽലഭിക്കാതെ ചത്തൊടുങ്ങിയിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ വനം വകുപ്പിനെ നീലകണ്ഠന്റെ ചികിത്സ എൽപ്പിക്കാരുതെന്ന് Angels Nair കോടതിയെ അറിയിച്ചു. പകരം ഇൻഡ്യയിലെ ഏക ആന ആശുപത്രിയായ ആഗ്രയിലുള്ള SOS Wildlife ലെക്ക് മാറ്റണം എന്ന് Society for Elephant Welfare, People For Animals എന്നീ സംഘടനകളും ആവശ്യപ്പെട്ടു. വനം വകുപ്പ് ആദ്യം സമ്മതം അറിയിച്ചെങ്കിലും പിന്നീട് ന്നാണക്കേട് മനസ്സിലാക്കി കോട്ടൂരിലേക്ക് മാറ്റണം എന്ന്‌ ആവശ്യപ്പെട്ടു.

കോട്ടൂർ ആനകളുടെ കൊലത്താവളം ആണെന്ന് Angels Nair കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ചിന്നക്കനാൽ ടൗണിൽ കൂട്ടം തെറ്റി വന്ന കുട്ടി കുറുമ്പനെ തള്ള ആനയുടെ അടുത്ത് എത്തിക്കാൻ ശ്രമിക്കാതെ വനപാലകർ കോട്ടൂരിലിക്ക് തട്ടികൊണ്ടുപോയിരുന്നു. അണുബാധ  ഏൽക്കാതിരിക്കാൻ എന്ന എന്ന കാരണം പറഞ്ഞ് കുട്ടികുറുമ്പനെ രഹസ്യമായി പട്ടിണിയിൽ ഇരുട്ടു മുറിയിൽ തളച്ചു. കുട്ടിആനകളെ മെരുക്കുവാൻ വേണ്ടിയാണ് പട്ടിണിയിൽ ഇരുട്ടു മുറിയിൽ ഇടുന്നത്. മൂന്ന് മാസത്തിനു ശേഷം ആന മരിച്ചുപോയ വിവരം പുറത്തു പറഞ്ഞില്ല. ഈ വിവരവും Angels Nair കോടതിയെ അറിയിച്ചു.

ആഗ്രവരെയുള്ള 2500 കിലോ മീറ്റർ ദൂരം ആനക്ക് സഞ്ചരിക്കാൻ പറ്റുമോ എന്ന ആശങ്കയാണ് കടുത്ത നിബന്ധനകളോടെ ആനയെ കോട്ടൂരിലേക്ക് മാറ്റാൻ കോടതി ഉത്തരവ് ഇടാനുള്ള കാരണം. 24 മണിക്കൂറും ഡോക്ടർമാർ ഉണ്ടാവണം, ഭാരം കൂടിയ ചങ്ങലകൾ ഉപയോഗിക്കരുത്, മനീഷ് എന്ന പാപ്പാൻ കൂടെ ഉണ്ടാകണം എന്നീ നിബന്ധനകൾ ആണ് ഹൈ കോടതി മുന്നോട്ട് വച്ചിട്ടുള്ളത്.