കോട്ടയം മാലത്ത് കഴിഞ്ഞ ശനിയാഴ്‌ച നടന്ന സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ദേശീയ അധ്യാപക പരിഷത്തിന്റെ വനിതാ അധ്യാപക സംഗമത്തില്‍ സംസ്‌ഥാന അധ്യക്ഷന്‍ സദാനന്ദനാണ് കന്യാസ്‌ത്രീ മഠം ഉപേക്ഷിച്ച പ്ലസ് ടു അധ്യാപിക സിലിമോള്‍ക്ക് അംഗത്വം നല്‍കിയത്. കന്യാസ്ത്രീയായിരുന്ന സിലിമോള്‍ 2002-ലാണ് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. ദാരിദ്ര്യവൃതം മറയാക്കി തൻറെ ശമ്പളവും മറ്റ് അവകാശങ്ങള്‍ പലതും സഭ അടിച്ചുമാറ്റുകയാണെന്ന് മനസിലാക്കിയതോടെ 2016-ഓഗസ്‌റ്റ് പത്തിനു സന്യാസിനീ സമൂഹത്തില്‍നിന്നു സ്വയം പുറത്തുപോരുകയായിരുന്നു.
തുടര്‍ന്ന് ധാരാളം എതിര്‍പ്പുകളും അവഗണനയും നേരിട്ടു. ജോലിയില്‍നിന്നു പുറത്താക്കാനും നീക്കമുണ്ടായി. ഒറ്റപ്പെടുത്തുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ പല അനുഭവങ്ങളും ഉണ്ടായി. ഒട്ടേറെ എതിര്‍പ്പുകളെ അതിജീവിച്ച് ജീവിതം കെട്ടിപ്പടുത്തു. രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന മറ്റ് അദ്ധ്യാപക സംഘടനകളും സഭയെ വെറുപ്പിക്കാതിരിക്കാൻ സിലിമോളുടെ വിഷയം ഗൗനിച്ചില്ല എന്നാൽ വിദ്യാര്‍ഥികളുടെ സഹകരണവും പിന്തുണയും കരുത്തായെന്നു സിലിമോള്‍ പറഞ്ഞു.
അധ്യാപക പരിഷത്ത് സന്തോഷപൂര്‍വം തന്നെ സ്വാഗതം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വനിതാധ്യാപകരുടെ മാത്രം യോഗമാണു നടന്നത്. 25 പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ദേശീയ അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍ മുഖ്യാതിഥിയായിരുന്നു. മാലം എന്‍.എസ്.എസ്. ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.