Sun. Nov 22nd, 2026

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പെരുമ്പടവത്താണ് സംഭവം. ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നാതാണ് വൈദികനെതിരായ പരാതി.

ഫാ. ജോർജ്ജ് ഡയറക്ടരായ പെരുമ്പടത്തെ ബോയ്സ് ഹോമിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ പേടിമൂലം കുട്ടികൾ ഇക്കാര്യം പുറത്ത് പറഞ്ഞരുന്നില്ല. സമാനമായ സംഭവം ഇന്നലെ രാത്രിയും ഉണ്ടായതോടെ ആറുകുട്ടികള്‍ അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു. രക്ഷപ്പെട്ടോടിയ കുട്ടികള്‍ വഴിയിൽ നിന്നും ഒരാളുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

കണ്ണമാലിയിൽ നിന്നും കുടുംബാംഗങ്ങളെത്തുകയും നാട്ടുകാരുടെ സാന്നിധ്യത്തിൽ വൈദികനുമായി ചർച്ച നടത്തുകയും ശേഷം പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു. തുടർ‌ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ജോർജ്ജിനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

15 കുട്ടികൾ താമസിച്ചുവരുന്ന ബോയ്സ് ഹോമിൽ മാസങ്ങളായി ഇത്തരത്തിൽ പീഡനങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം. സമൂഹത്തിലെ ദരിദ്രരായ മാതാപിതാക്കളാണ് തങ്ങളുടെ കുഞ്ഞുങ്ങളെ സഭ നടത്തുന്ന ബോയിസ് ഹോമിലാക്കി പഠിപ്പിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ അടുത്താണ് അന്തിമയങ്ങുമ്പോൾ മുട്ടനാടുകൾ ളോഹയും പൊക്കിപ്പിടിച്ചു ചെല്ലുന്നത്. കുറെ മാസങ്ങളായി ഇവിടെയുള്ള കുട്ടികളെ ഇയാൾ ഉപശ്രവിക്കാൻ തുടങ്ങിയിട്ട്. ബോയ്സ് ഹോമിന്റെ മതിലു ചാടി രക്ഷപെട്ടകുട്ടികൾ രക്ഷിതാക്കളോട് നടന്ന സംഭവങ്ങൾ പറഞ്ഞതിനെ തുടർന്നാണ് രക്ഷിതാക്കൾ ബോയ്സ് ഹോമിലെത്തിഇയാളെ പിടികൂടി ചോദ്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചത്.

കൊച്ചി പെരുമ്പടപ്പ് മരിയൻ ധ്യാനകേന്ദ്രം നടത്തുന്ന OCD പുരോ ഹിതരാണ് ഈ ബോയ്സ് ഹോം നടത്തുന്നത്. അവിടുത്തെ ഡയറക്ടറാണ് ഇപ്പോൾ പ്രകൃതിവിരുദ്ധ പീഡനത്തിന് അകത്തായ ജോർജ്ജ് തറേപ്പറമ്പിൽ. കണ്ണമാലിക്കടുത്ത് കാട്ടിപ്പറമ്പ് സ്വദേശിയാണ് ഈ പുരോഹിതൻ.നേരത്തെ തന്നെ ഈധ്യാനകേന്ദ്രം നടത്തിയിരുന്ന ചുണ്ടിൽ ലിപ്സ്റ്റിക്കിട്ട പുരോഹിതനെക്കുറിച്ച് നിരവധി സ്ത്രീകൾ പരാതി രഹസ്യമായി പറഞ്ഞിരുന്നുവെങ്കിലും ആരും പരസ്യമായി പറയാൻ തെയ്യാറായിരുന്നില്ല.ഗത്യന്തരമില്ലാതെയാണ് കുട്ടികൾ ഇപ്പോൾ സ്വന്തം മാതാപിതാക്കളുടെയടുത്ത് പരാതിയുമായ് എത്തിയതും പോലീസ് അറസ്റ്റു ചെയ്യുന്നതും.

ഇന്ന് രാവിലെ പള്ളുരുത്തി പോലീസ് ഇയാളെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.നിലവിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ റിമാൻ‌ഡ് ചെയ്തിട്ടുള്ളത്.


</iframe