Fri. Nov 20th, 2026

സംവിധായകന്‍ പ്രിയനന്ദനന് നേരെയുണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരില്‍ ദിവസങ്ങള്‍ക്കുമുമ്പ് ഇദ്ദേഹത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിയും സൈബര്‍ ആക്രമണവും നടത്തിയിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പ്രിയനന്ദനന് നേരെ ഉണ്ടായിരിക്കുന്നത്. ഇത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

യനന്ദനെ മര്‍ദ്ദിച്ച് അവശനാക്കിയ മുഖത്ത് ചാണക വെള്ളം ഒ‍ഴിച്ചു .വല്ലച്ചിറയിൽ പ്രിയനന്ദനന്റെ വീടിനടുത്തുള്ള കടയിൽവെച്ചാണ്‌ ആക്രമിച്ചത്‌. മർദ്ദിച്ചശേഷം പ്രിയനന്ദനന്റെ മേൽ ചാണകവെള്ളവും ഒഴിച്ചു.മർദ്ദനത്തിൽ ചെവിക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. രാവിലെയാണ്‌ ആക്രമണമുണ്ടായത്‌.

മര്‍ദ്ദിച്ചത് ബി.ജെ.പി ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് [പ്രിയനന്ദൻ പറഞ്ഞു. പൊലീസ് കേസെടുത്തു.നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ സംഘികൂട്ടങ്ങൾ കൊലവിളി നടത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ സെെബര്‍ ആക്രമണവും കൊലവിളിയുമാണ് സംഘപരിവാര്‍ സെെബര്‍ പോരാളികള്‍ നടത്തിയത്.ഇതേ തുടർന്ന് പ്രിയനന്ദൻ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു, സംഘികൾ അദ്ദേഹത്തിനെതിരെയും അവരുടെ സ്ഥിരം കലാപരിപാടിയായ 295 A പ്രകാരം മതനിന്ദ കേസ് കൊടുത്തിരുന്നു എങ്കിലും പോലീസ് കേസെടുത്തില്ല. പ്രിയനന്ദൻ ഹിന്ദുസമൂഹത്തോട് മാപ്പ് പറയണമെനന്നായിരുന്നു ‘മാപ്പ്’ ഒരാചാരമാക്കിയ സംഘികൂട്ടങ്ങളുടെ ആവശ്യം. പ്രിയ നന്ദൻ അതിന് തയാറായില്ല. കനക ദുർഗ്ഗയെ കയറ്റം ചെയ്തപ്പോഴും ഹിന്ദുസമൂഹത്തോട് മാപ്പ് പറയണമെനന്നായിരുന്നു ആവശ്യം കനക ദുർഗ്ഗയും അതിന് സന്നദ്ധയാകാതിരുന്നതിനാൽ ശാരീരികമായി ആക്രമിക്കുകയായിരുന്നു.