Mon. Nov 23rd, 2026

ബിഷപ്പിന്റെ അറസ്റ്റോടെ സഭ തങ്ങൾക്കെതിരെ ഇനിയെന്ത് പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാലും അതിനെ ധീരമായി നേരിടുമെന്ന് കൊച്ചിയിലെ സമരത്തിത്തിന് നേതൃത്വം കൊടുത്ത കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. വരുന്നതൊക്കെ വരട്ടെ എന്നാണ് ഇപ്പോൾ കരുതുന്നത്. ആരേയും ഭയക്കുന്നില്ലെന്നും സിസ്റ്റർ അനുപമ പറഞ്ഞു. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. സഭയ്ക്ക് ഇനി ഞങ്ങളെ പുറത്താക്കാനാകില്ല. ഞങ്ങളെല്ലാം ജീവിതകാലം മുഴുവൻ കന്യാസ്ത്രീകളായി തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

ബിഷപ്പിന്റെ അറസ്റ്റ് വാർത്ത കേട്ടപ്പോൾ, എല്ലാം ദൈവത്തിൽ ആശ്രയിച്ചിരിക്കുന്നത് കൊണ്ടാണ് അറസ്റ്റ് ഉണ്ടായത് എന്ന് പരാതിക്കാരിയായ കന്യാസ്ത്രീ ആദ്യം പ്രതികരിച്ചതെന്ന് സിസ്റ്റർ പറഞ്ഞു. സിസ്റ്ററിന്റെ മുഖത്ത് കാര്യമായ ഭാവഭേദങ്ങളൊന്നും കണ്ടില്ലെന്നും നിർവികാരതയായിരുന്നു മുഖത്തെന്നും അനുപമ സിസ്റ്റർ കൂട്ടിച്ചേർത്തു.

സമരത്തിന് പിന്തുണ നൽകി കഴിഞ്ഞ 14 ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയ എല്ലാ നല്ല മനുഷ്യരോടുമാണ് ഞങ്ങൾക്ക് നന്ദി പറയാനുള്ളത്. പിന്നെ തണുത്തുകിടന്ന ഈ കേസിനെ ഈ നിലയിലെത്തിച്ച എല്ലാ മാദ്ധ്യമങ്ങളോടും നല്ലവരായ ചില മാദ്ധ്യമപ്രവർത്തകരോടും തീർത്താൽതീരാത്ത കടപ്പാടും നന്ദിയുമുണ്ട്. അതിനിടയിലും നിരവധിപേർ നിരുത്സാഹപ്പെടുത്താനും ഉണ്ടായിരുന്നുവെന്നും എന്നാൽ അതൊന്നും കാര്യമായി ഞങ്ങളെ ബാധിച്ചില്ലെന്നും സിസ്റ്റർ പറഞ്ഞു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913