Sun. Nov 22nd, 2026

കന്യാസ്ത്രിയെ പീഡിപ്പച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്ക . കോടതിയിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പ് കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കനത്ത സുരക്ഷയായിരുന്ന കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിരുന്നത്.

കോടതിയിൽ ഫ്രാങ്കോ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തി. റിമാന്റിനു മുൻപ് മജിസ്‌ട്രേറ്റ് പോലീസ് ഉപദ്രവിച്ചോ എന്ന് ചോദിച്ചപ്പോഴാണ്. ഉപദ്രവിച്ചെന്നും പൊലീസ് തന്റെ രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചെന്നും ആരോപിച്ചത്. പാലാ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ബിഷപ്പ് നാടകീയമായി പോലീസിനെതിരെ പുതിയ ആരോപണം ഉന്നയിച്ചത്.

അതേസമയം, ബിഷപ്പിനെ മൂന്ന് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.ബിഷപ്പിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ലെന്നും സംഭവ സമയം ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോടതിയിൽ പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയിലും ബിഷപ്പിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ചിട്ടുള്ള ജാമ്യഹര്‍ജിയിലും ഉച്ചയ്ക്കു ശേഷം വിധി പറയും. ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും ഉടന്‍ തീരുമാനമുണ്ടാകണമെന്ന് പൊലീസും പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു.

കോടതിയുടെ പ്രധാന ഗേറ്റിലൂടെ തന്നെ ബിഷപ്പിനെ കോടതിയുടെ അകത്തേക്ക് കയറ്റിയത്. ചുറ്റും കൂടിനിന്നവര്‍ കൂവിവിളിച്ചാണ് ബിഷപ്പിനെ സ്വീകരിച്ചത്.

എംസി റോഡ് വഴി പോകുമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത് എങ്കിലും പിന്നീട് ഇടവഴികളിലൂടെ ചേര്‍ന്ന് അയര്‍ക്കുന്നം കിടങ്ങൂര്‍ വഴി പാലായിലേക്ക് എത്തിക്കുകയായിരുന്നു. ദൃതകര്‍മ്മേേസനയുടെ അടക്കം സുരക്ഷാ വലയത്തിലാണ് പാലാ കോടതി പരിസരമുള്ളത്.

അതേസമയം, ബിഷപ്പിന് വേണ്ടി കോടതിയില്‍ ഹാജരായത് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. രാമന്‍പിള്ളയാണ്.ജാമ്യം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913