Sun. Nov 22nd, 2026

അഭിവന്ദ്യ പീഡക പിതാവ് ഫ്രാങ്കോ തിരുമേനി തൃശൂർ സീറോ മലബാർ രൂപതയിലെ മറ്റം സെന്റ് തോമസ് ഫൊറൈൻ ചർച്ച് ഇടവക കത്തോലിക്കാ സഭയ്ക്ക് നൽകിയ സംഭാവനയാണ്. ഫ്രാങ്കോയുടെ പിതാവ് കുണ്ടനി മുളയ്ക്കൽ ഐപ്പുണ്ണി മാസ്റ്റർ മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. മൂത്തമകനാണ് ഫ്രാങ്കോ. സഹോദരന്റെ വാട്ടർടാങ്ക് വ്യവസായത്തിന് പണം മുടക്കിയിരിക്കുന്നത് ഫ്രാങ്കോ ആണെന്നും പറയുന്നു. മറ്റൊരു സഹോദരൻ ഗൾഫിലാണ്.സീറോ മലബാർ സഭാംഗമായ ഫ്രാങ്കോ ലാറ്റിൻ സഭയിലാണ് പൗരോഹിത്യം സ്വീകരിച്ചത്.

സീറോ മലബാർ സഭാംഗമായിരുന്ന ഫ്രാങ്കോ ലത്തീൻ സഭയിലേക്ക് ചാടിയത് ഉന്നതപദവി ലക്ഷ്യമിട്ടാണെന്നും ആരോപണമുണ്ട്. സീറോമലബാർ സഭയിൽ കൂടി പൗരോഹിത്യം സ്വീകരിച്ചാൽ പെട്ടെന്ന് ഉന്നത പദവിയിൽ എത്താനാവില്ല. ലത്തീൻസഭയിലൂടെ വൈദിക പട്ടം സ്വീകരിച്ചാണ് പടിപടിയായി സ്ഥാനം കയറ്റം ലഭിച്ച് ബിഷപ്പായത്.

സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ ഫ്രാങ്കോയുടെ കുടുംബക്കാർ വായനശാലയായി തുടങ്ങിയതാണ് പിന്നീട് പ്രൈമറി സ്കൂളും ഹൈസ്കൂളുമായത്. അതോടെ അതിരൂപത സ്കൂൾ പിടിച്ചെടുക്കാൻ ശ്രമം തുടങ്ങിയെന്ന് ആരോപണമുയർന്നു. സ്കൂൾ അതിരൂപതയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്നും കേസ് നിലവിലുണ്ടെന്നുമാണ് വിവരം. അക്കാലത്ത് സഭയ്ക്കു നേരെയുളള പ്രതിഷേധങ്ങളെ നേരിടാൻ തൃശൂർ ബിഷപ്പായിരുന്ന മാർജോസഫ് കുണ്ടുകുളത്തിന് ഒരു സംഘം വേണമെന്ന് തോന്നി. അതിന് ബിഷപ്പ് നിയോഗിച്ചത് ഫ്രാങ്കോയുടെ പിതാവിനെയായിരുന്നു. കാത്തലിക് യൂണിയൻ ട്രിച്ചൂർ എന്നായിരുന്നു അദ്ദേഹത്തിന്റെ സംഘടനയുടെ പേര്.മാർജോസഫ് കുണ്ടുകുളത്തിന് അന്നേ കന്യാവാണിഭത്തിന്റെ പേരിൽ പേരുദോഷമുള്ളയാളാണ്.

ബിഷപ്പ് ഫ്രാങ്കോയുടെ കാർമ്മികത്വത്തിൽ അച്ചൻ പട്ടം നേടിയ രണ്ടു പേർ സഭാനിയമങ്ങൾക്ക് വിരുദ്ധമായി വിവാഹിതരായതിന്റെയും അവരെ പള്ളിയിൽ കുർബാന കൈക്കൊള്ളാൻ അനുവദിച്ചതിന്റെയും വിവരങ്ങളും ഇപ്പോൾ പുറത്തായിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് സംഭവം. തൃശൂരുകാരായ രണ്ട് അച്ചൻമാരും ഇവിടെ കല്യാണം കഴിച്ചാൽ പുറത്തറിയുമെന്നതിനാൽ ഉത്തരേന്ത്യയിൽ നിന്നാണ് രഹസ്യമായി വിവാഹം ചെയ്തത്. ഇവരെയും ഭാര്യമാരെയും നാട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കാനും മറ്റം പള്ളിയിൽ വൈദികരെന്ന നിലയിൽ കുർബാന കൊള്ളാനും ഫ്രാങ്കോയാണ് ഒത്താശ ചെയ്തത് എന്നാണ് ഇപ്പോൾ വിശ്വാസികൾ പറയുന്നത്.

പള്ളിയിൽ കുഞ്ഞുങ്ങളുടെ ആദ്യ കുർബാനയ്ക്ക് അച്ചന്മാർ നിയമവിരുദ്ധമായി കാർമ്മികത്വം വഹിച്ചതോടെയാണ് കല്യാണക്കാര്യം ഉൾപ്പെടെ പുറത്തറിഞ്ഞത്. ഇതോടെ ഇടവകക്കാർ പ്രക്ഷോഭത്തിനൊരുങ്ങി. സംഭവം ഒതുക്കിയെങ്കിലും രണ്ട് അച്ചൻമാർക്കും നാടുവിടേണ്ടി വന്നു. പിന്നീട് ഉത്തരന്ത്യേൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച അവർ ഇപ്പോൾ എവിടെയാണെന്ന് വിവരമില്ല.കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഫ്രാങ്കോയുടെ ഡോക്ടറേറ്റ് സദാചാരം പഠിപ്പിക്കുന്ന ദൈവശാസ്ത്രത്തിലാണെന്നതാണ് അതിലേറെ വിചിത്രം.

1964 ൽ തൃശൂരിലെ മറ്റത്ത് ജനിച്ച ഫ്രാങ്കോ മുളയ്ക്കൽ ഇംഗ്ലീഷ് സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1990 ൽ വികാരിയായി. 2009 ൽ ഡൽഹിയിൽ സഹായമെത്രാനായി. 2013 ജൂൺ 13 നാണ് ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായി നിയമിക്കുന്നത്. ഡൽഹിയിലെ ചുമതല ലഭിച്ചതോടെയാണ് രാഷ്ട്രീയ നേതാക്കളുടെ അടുപ്പക്കാരനായത്. സാമ്പത്തിക സ്വാധീനമുളള ജലന്ധർ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പഞ്ചാബിലെ നാല് അസംബ്ലി മണ്ഡലങ്ങളിൽ നിർണായക ശക്തിയായതിനാൽ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമായിരുന്നു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913