Mon. Nov 23rd, 2026

കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ മുൻ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍. വിദഗ്ദ്ധ പരിശോധന നടത്തിയിട്ടും ഹൃദാഘാതത്തിന്റെ സൂചനകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഫ്രാങ്കോയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.

വാഹനത്തില്‍ ക്ഷീണിതനായി കണ്ടെത്തിയ ബിഷപ്പിനെ രാത്രി 10.45ഓടെ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ടപരിശോധനയില്‍ കുഴപ്പങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇന്ന് രണ്ടാംഘട്ടപരിശോധനകളും നടത്തിയിരുന്നു. ഇതിലും കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയില്‍ സജ്ജമായിരുന്നു.വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ വാഹനത്തിലായിരുന്നു ഫ്രാങ്കോയുണ്ടായിരുന്നത്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913