Sun. Nov 22nd, 2026

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ ബിഷപ്പിന് അനുകൂല മുദ്രാവാക്യവുമായി ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചു.കേരള പൊലീസിനും കേരള മാധ്യമങ്ങള്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്.

കേരള പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസില്‍ പ്രതിഷേധിക്കുന്നത്. പ്രദേശവാസികളായ വിശ്വാസികളാണ് ഇവരില്‍ കൂടുതലും. ബിഷപ്പിനെ അറസ്റ്റ് ചെയ്തത് കേരള പൊലീസും മാധ്യമങ്ങളും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്നാണ് ഇവരുടെ ആരോപണം.ബിഷപ്പിന് സിന്ദാബാദ് വിളിച്ച സംഘം കേരള പൊലീസിനും കേരളത്തിലെ മാധ്യമങ്ങള്‍ക്കുമെതിരെ മൂര്‍ദാബാദ് വിളിച്ചു.പഞ്ചാബ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

എന്നാൽ പൊലീസ് അറസ്റ്റ് ചെയ്ത ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിൽ ഹാജരാക്കാനായി തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കും മറ്റുമായി കൊണ്ടുപോയശേഷം ശേഷം കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രാമധ്യേ ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന ഉണ്ടായതിനെ തുടർന്ന് ബിഷപ്പിനെ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913