സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്. ഗൗരിലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കവിതാ ലങ്കേഷ് ഇക്കാര്യം അറിയിച്ചത്.
ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിവരുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് കവിതലങ്കേഷിന്റെ പ്രതികരണം. കേസന്വേഷണത്തില്‍ താന്‍ പൂര്‍ണ്ണ തൃപ്തയാണെന്നും കവിത വ്യക്തമാക്കി.
ഗൗരിക്ക് നേരെ നിറയൊഴിച്ചത് കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്‌മര്‍ തന്നെയാണ് ശരിവയ്ക്കുന്നതാണ്, ഗെയ്റ്റ് പരിശോധന ഫലം. ഇതിന്റെ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. കേസിലിതുവരെ പന്ത്രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്.
യുപിഎ – എൻഡി എ സർക്കാരുകൾക്ക് സനാതന്‍ സന്‍സ്തയുമായി എന്താണ് ബന്ധം ?