ഗൗരി ലങ്കേഷിന്റെയും ധരേന്ദ്ര ധബോൽക്കറുടെയും കൊലപാതകങ്ങൾ തമ്മിൽ നിർണായക ബന്ധമുണ്ടെന്ന് സി.ബി.എെ. പ്രധാന പ്രതിയായ സച്ചിൻ ആൻഡൂറിന്റെ കസ്റ്റഡി കാലാവധി നീട്ടി വാങ്ങുന്നതിനായി പൂണെയിലെ ശിവജി നഗർ മജിസ്ട്രേറ്റി കോടതിയിൽ നടന്ന വാദത്തിനിടെയാണ് സി.ബി.എെ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് സച്ചിൻ ആൻഡൂറിന്റെ ബന്ധുവിന്റെ അടുത്ത് നിന്നും കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത തോക്കിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് നരേന്ദ്ര ധബോൽക്കർ വധവും ഗൗരി ലങ്കേഷ് വധവും തമ്മിൽ നിർണായക ബന്ധമുണ്ടെന്ന് വ്യക്തമായത്. തീവ്ര ഹിന്ദു വലതുപക്ഷ സംഘടനയായ സനാതൻ സൻസ്ത പ്രവർത്തകനാണ് സച്ചിൻ. ഒരാഴ്ച മുമ്പാണ് ഇയാളെ സി.ബി.ഐ പിടികൂടിയത്.
