Sat. Nov 21st, 2026

നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലീസ് കേസെടുത്തു. 24കാരിയായും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കേന്ദ്ര റെയിൽവെ സഹമന്ത്രിയായ ഗൊഹൈനെതിരെ അസാം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രിയും പൊലീസ് പരാതി നൽകിയിട്ടുണ്ട്. യുവതിക്കും കുടുംബാങ്ങൾക്കുമെതിരെയാണ് മന്ത്രി പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരായുള്ള കേസ് യുവതി പിൻവലിച്ചതായി മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചിരുന്നതായി കേസ് റജിസ്റ്റർ ചെയ്ത അസാമിലെ നാഗാവ് സ്റ്റേഷനിലെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കേസ് ഇപ്പോഴും നിലവിലുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗാവ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജ് അനന്ത ദാസ് വ്യക്തമാക്കി. കേസിന്റെ വിശദാംശങ്ങൾ പൂർണമായും പുറത്തുവിടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622