ഒളിച്ചോടി വിവാഹം കഴിക്കുമ്പോൾ ഭാര്യയുടെ പേരിൽ ഭർത്താവ് സ്ഥിരനിക്ഷേപം തുടങ്ങണമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. വീട്ടുകാരിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാര്യയുടെ പേരിൽ ഏതെങ്കിലും ബാങ്കിൽ 50000 രൂപ മുതൽ മൂന്ന് ലക്ഷം വരെ സ്ഥിരനിക്ഷേപം നടത്തിയതിന്റെ രേഖ ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഒരു മാസത്തിനുള്ളിൽ ഭാര്യയുടെ പേരിൽ രൂപ നിക്ഷേപിക്കണമെന്നും തിങ്കളാഴ്ച കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കി,
വിവാഹതിരാകുന്ന മിക്ക ദമ്പതികളും വ്യത്യസ്ത ജാതിയിൽപ്പെട്ടവരായിരിക്കും. ഇതാണ് വീട്ടുകാര് വിവാഹത്തെ എതിർക്കുന്നതിനുള്ള കാരണം. അതിനാൽ വീട്ടുകാരിൽ നിന്നും ഇത്തരം ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണം എന്ന് കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഒളിച്ചോടി പോകുന്നവരിൽ നിയമവിരുദ്ധ വിവാഹങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പൊലീസിന് നിർദേശം നൽകിയിരുന്നു.