Fri. Apr 26th, 2024

പ്രശസ്ത പാകിസ്ഥാനി ഗായികയും അഭിനേത്രിയുമായ രേഷ്മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാൽ ഭർത്താവുമായി പൊരുത്തപ്പെടാനാവാതെ താരം കുറെ നാളുകളായി ഹാകിമാബാദിൽ സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

രേഷ്മ താമസിക്കുന്ന വീട്ടിൽ എത്തിയ ഇയാൾ താരത്തിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം എന്ന് പൊലീസ് അറിയിച്ചു. പാഷ്ടോ ഗാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ രേഷ്മ;ഴോബൽ ഗോലുന എന്ന പ്രശസ്ത പാകിസ്ഥാനി നാടകത്തിലും അഭിനയിച്ചിരുന്നു.

പാകിസ്ഥാനിൽ ഈ വർഷം ഫെബ്രുവരിക്ക് ശേഷം പ്രശസ്തരായ സ്ത്രീകൾക്ക് നേരെ നടക്കുന്ന പതിനഞ്ചാമത്തെ അക്രമസംഭവമാണ് ഇത്.

 

 

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622