Tue. Nov 24th, 2026

ഗോമാതാവിൻറെ പേരിൽ ദിനംപ്രതി മനുഷ്യനെ തല്ലികൊല്ലുന്ന ബി ജെ പിയും സംഘപരിവാറും പശുവിനെ കൂടാതെ വിട്ട് ഇപ്പോൾ ആടിനെ കുഞ്ഞമ്മയായി പ്രഖ്യാപിച്ച് വീണ്ടും കലാപത്തിനൊരുങ്ങുകയാണ്. ആടുകയറ്റുമതി നിരോധിച്ചു കൊണ്ടുളള ഗുജറാത്ത് സര്‍ക്കാരിന്‍റെ ഉത്തരവാണ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനുളള ബി ജെ പിയുടെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. മോദിയുടെയും അമിത്ഷായുടേയും തട്ടകമായ ഗുജറാത്തില്‍ തന്നെയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.

ആടു ഫാമുകള്‍ നടത്തുന്നവരെല്ലാം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗുജറാത്തിലെ ആടുവ്യാപാരികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ആയിരക്കണക്കിന് ആടുകളെ തെരുവിലേക്ക് തുറന്നുവിട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ഗോഹത്യാ നിരോധനം രാഷ്ട്രീയമായി ഉപയോഗിച്ചതു പോലെ ഇതും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടുന്നു.

ഗോഹത്യാ നിരോധനം പല സംസ്ഥാനങ്ങളിലും കൊണ്ടു വന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെങ്കിലും അതിനെ മതപരമായ ആയുധമാക്കി രാഷ്ട്രീയനേട്ടം കൊയ്തത് ബി ജെ പിയായിരുന്നു. പശുവിറച്ചിയുടെ പേരില്‍ നൂറു കണക്കിനാളുകള്‍ ആണ് രാജ്യത്താകമാനം ആക്രമിക്കപ്പെട്ടതും കൊലചെയ്യപ്പെട്ടതും. ഇതിന്‍റെയൊക്കെ പേരിലായിരുന്നു ബി ജെ പി പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചതു പോലും.

പാർലമെന്റ് ഇലക്ഷൻ മുന്നിൽകണ്ട് ആടു നിരോധനത്തെയും ഇങ്ങനെ ഉപയോഗിക്കാനുളള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.യു എ ഇ,ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്‌ ഗുജറാത്തില്‍ നിന്ന് ആടുകളെ കൊണ്ടു പോകുന്നത്. കച്ച് ജില്ലയിവലെ കണ്ടല തുറമുഖം വഴിനാലു ബോട്ടുകളിലായി ഇവയെ കൊണ്ടു പോകാനുളള ഒരുക്കത്തിനി ടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കച്ച് ജില്ലാ കളക്ടര്‍ കയറ്റുമതി നിരോധിച്ചു കൊണ്ട് ഉത്തരവിട്ടത്. തുടര്‍ന്നായിരുന്നു പ്രതിഷേധ സൂചകമായി സംസ്ഥാനത്തെ ആടു വ്യാപാരികള്‍ ആടുകളെ മുഴുവന്‍ തുറന്നു വിട്ടത്.