സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെഹ്റു ട്രോഫി വള്ളംകളി മാറ്റി വച്ചു. സംസ്ഥാന ടൂറിസം വകുപ്പ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. അഞ്ച് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
എല്ലാ വർഷവും നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടത്തിക്കൊണ്ടിരുന്ന സാംസ്കാരിക ഘോഷയാത്ര നേരത്തെ അധികൃതർ റദ്ദാക്കിയിരുന്നു. സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയുടെ പശ്ച്ചാത്തലത്തിലാണ് സാംസ്കാരിക ഘോഷയാത്ര റദ്ദാക്കിയത്.
