Sat. Nov 7th, 2026

ഗുജറാത്തില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കൊള്ളക്കാരെന്ന് ആരോപിച്ച് യുവാക്കള്‍ക്കുനേരെ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

ദഹോദിലന് സമീപത്തെ ഗ്രാമമായ ഉൻദാറിലുള്ള അജ്മൽ വഹോനിയ (22)​യാണ് മരിച്ചത്. ഇയാളുടെ സുഹൃത്തും അംബാലിയിലെ ഖജുരിയ സ്വദേശിയുമായ ഭാരു മാഥുർ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ചാണ് ജനക്കൂട്ടം രണ്ടുപേരെയും മർദ്ദിച്ചത്. മോഷണം, കൊള്ളയടി, വർഗീയ ലഹള ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിച്ചതിന് ശേഷം രണ്ട്‌ പേരും ദിവസങ്ങൾക്ക് മുമ്പാണ് ജയിൽ മോചിതരായത്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913