കൊച്ചി: വിദേശ യാത്രയ്ക്കായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന ഹരജിയില്‍ മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജയിലിലേക്ക് പോയാല്‍ ആയിരം രോഗം. എന്നാല്‍ പുറത്ത് ഇറങ്ങിയാല്‍ ദുബായില്‍ പോകണമെന്നും കോടതി പരിഹസിച്ചു. ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് പരിശോധിക്കട്ടെയെന്നും ജാമ്യം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തച്ചങ്കരിയുടെ ഹരജി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
ജാമ്യം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആള് എങ്ങനെ ജോലിക്ക് പോകുമെന്നും കോടതി ചോദിക്കുന്നു. അനധികൃത സ്വത്ത് സമ്പാധന കേസില്‍ ജയിലില്‍ കിടന്ന കാലയളവില്‍ ടോമിന് ജെ തച്ചങ്കരി എത്ര ദിവസം ആശുപത്രിയിലായിരുന്നുവെന്നതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഷാര്‍ജയില്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് മാനേജരാണെന്നും ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നും തച്ചങ്കരി കോടതിയെ അറിയിച്ചിരുന്നു. യുഎഇയിലേയ്ക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി വേണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം.
Content Highlights: The Kerala High Court sharply criticized former DGP Tomin J Thachankary over his plea to relax bail conditions for Dubai travel. Justice A Badharudeen questioned his health claims versus overseas job plans. The court warned of considering bail cancellation and sought hospital records from the state.


