Sat. Nov 7th, 2026

സഭാ നേതൃത്വത്തിനെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് കടന്നാക്രമണങ്ങളും കളളപ്രചാരണങ്ങളുമെന്ന് സഭ സര്‍ക്കുലര്‍ ഇറക്കി കുഞ്ഞാടുകളെ തെറ്റിദ്ധരിപ്പിക്കാൻ ഒരുങ്ങുമ്പോൾ തിരിച്ചടിയായി ഇതാ പാതിരിമാരുടെ മാമാ പണിയുടെ ശബ്ദരേഖ പുറത്ത്.(കന്യാസ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണം)

സമീപകാലത്ത് ഒാര്‍ത്തഡോക്സ് സഭയിലുണ്ടായ കുമ്പസാര പീഡനവും ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയും ക്രൈസ്തവ സഭയെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സഭാ നേതൃത്വം എത്തിയത്. എന്നാൽ സഭയുടെ കന്യാവാണിഭത്തിൻറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇതാ.

ആതുര സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹത്തെ ആക്രമിക്കാനുളള ശ്രമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നാണ് സര്‍ക്കുലറിലെ വിമര്‍ശനം.

ജല ലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാല്‍ കന്യാസ്ത്രീക്കുമേല്‍ സഭയുടെ കടുത്ത സമ്മര്‍ദ്ദം. സി.എം.വൈ സഭാവൈദികന്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ വഴിയാണ് ഇപ്പോള്‍ സഭ കന്യാസ്ത്രീയോട് അനുരഞ്ജന സംഭാഷണങ്ങള്‍ നടത്തുന്നത്. ഇക്കാര്യമുന്നയിച്ചുകൊണ്ട് കന്യാസ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്.

ബിഷപ്പ് വളരെ ശക്തനാണെന്നും കേസുമായി മുന്നോട്ടുപോകുന്നത് തിരിച്ചടിയാകുമെന്നും ഇവര്‍ പരാതിക്കാരിയോട് പറയുന്നുണ്ട്. കന്യാസ്ത്രീക്കും കൂടെയുള്ളവര്‍ക്കും കാഞ്ഞിരപ്പള്ളിയില്‍ പുതിയ സ്ഥലം വാങ്ങി നല്‍കാമെന്നും പുതിയ കോണ്‍വെന്റ് തുടങ്ങി അങ്ങോട്ട് സുരക്ഷിതമായി മാറാമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. പരാതി പിന്‍വലിച്ചാല്‍ ജലന്ധര്‍ രൂപത കന്യാസ്ത്രീകളെ സഹായിക്കും. ഒരു കേസും പിന്‍വലിക്കാന്‍ പോകുന്നില്ല. എല്ലാരും സ്‌ട്രോങ് ആയി തന്നെ നില്‍ക്കുന്നു. ഞങ്ങള്‍ക്ക് നീതി കിട്ടണം ഞങ്ങള്‍ വേണ്ടാ വേണ്ടാന്ന് വെച്ചിട്ടും അവര് തന്നെയാണ് കേസുകൊടുത്തത് ആദ്യം. എന്ന മറുപടിയാണ് കന്യാസ്ത്രീ ഇതിന് നല്‍കുന്നത്.

സംഭാഷണം കേൾക്കാം