Sat. Nov 21st, 2026

എന്തെഴുതണം, എന്ത് വായിക്കണം എന്ന് ആരാണ് തരുമാനിക്കേണ്ടത് ?

റോയി മാത്യു

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവൽ പിൻ വലിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എസ്.ഹരീഷ് രചിച്ച കഥയാണ് പിന്‍വലിച്ചത്. സംഘ പരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് നോവൽ പിൻവലിക്കാനിടയായത്. 

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കൂടി പ്രചരിച്ചിരുന്നു. അത് ഹൈന്ദവ, ക്ഷേത്ര വിശ്വാസത്തിനും സ്ത്രീവിരുദ്ധവുമാണെന്ന് ആരോപിച്ചായിരുന്നു ഭീഷണികളും വിവാദവും ഉടലെടുത്തത്.

ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ പറഞ്ഞു. കുടുംബാംഗങ്ങളെ അപമാനിക്കുന്ന നീക്കങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായി. ഇതോടെ മറ്റു പോംവഴികളില്ലാതെ ഈ തീരുമാനത്തിലെത്തേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. മീശ എന്ന നോവലിലെ കഥാപാത്രങ്ങളുടെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്താണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നത്.

‘മീശ’ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാണ് എഴുത്തുകാരനെതിരെയുള്ള ആരോപണം. എസ്.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം.

ഇക്കാര്യത്തില്‍ നോവലിസ്റ്റിന് മാതൃഭൂമി പിന്തുണ നല്‍കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല.ഇക്കാര്യത്തില്‍ നോവല്‍ പിന്‍വലിച്ചിട്ടും മാതൃഭൂമി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹരീഷിനും കുടുംബത്തിനും നേരെ സംഘപരിവാര്‍ ആക്രമണം രൂക്ഷമായിട്ടും മാതൃഭൂമി മൗനത്തിലാണ്

ദൈവങ്ങളെ കളിയാക്കി തുള്ളൽപ്പാടുകളും കവിതകളും എഴുതിയിരുന്ന കുഞ്ചൻ നമ്പ്യാരുടെ നാട്ടിലാണി തെല്ലാം നടക്കുന്നതെന്നോർക്കുമ്പോൾ നാണം തോന്നുന്നു.ഡാവിഞ്ചിയുടെ അന്ത്യ അത്താഴത്തെ അനുകരിച്ച് ഭാഷാപോഷിണിയിൽ പടം വരച്ച ചിത്രകാരൻ ടോം വട്ടക്കുഴിയെ കത്തോലിക്ക സഭാ വൈദികരും മെത്രാന്മാരും വിളിച്ച തെറിക്ക് കയ്യും കണക്കുമില്ല. ക ന്യാമറിയത്തെ വികലമായി ചിത്രീകരിച്ചു എന്നൊക്കെ പറഞ്ഞായിരുന്നു സഭ യുടെ കോലാഹലം. ഈ ചിത്രം പ്രസിദ്ധീകരിച്ച ഭാഷാപോഷിണി കമ്പോളത്തിൽ നിന്ന് തിരിച്ചെടുത്തു – ഈ കോലാഹലമുണ്ടാക്കിയവർ കന്യാസ്ത്രീയെ ബിഷപ്പ് ബലാൽസംഗം ചെയ്തു എന്ന് പറഞ് ആരോപണമുണ്ടായിട്ട് ആർക്കും മിണ്ടാട്ടമില്ല.

അസഹിഷ്ണുത അതിന്റെ എല്ലാ സീമകളും ലംഘിച്ച് മുന്നേറുകയാണ്. കഥയെഴുതിയാൽ . പടം. വരച്ചാൽ ഒലിച്ചുപോക്കുന്ന മത വികാരങ്ങളാണോ മലയാളിയുടേത്. – ? കുറെ കടുപ്പം തന്നെ –