Sun. Nov 22nd, 2026

ഈ രേഖകള്‍ കാണുക:

1) അഭയയില്‍ ഏഴുവര്‍ഷം പ്രസിഡന്റായിരുന്ന ഡോ. രാധാകൃഷ്ണപിള്ള അഭയയിലെ ക്രമക്കേടുകളെക്കുറിച്ച് നല്‍കിയ കത്ത്.

2) 25 രൂപ അംഗത്വഫീസ് അടച്ചില്ല എന്ന് കാരണം പറഞ്ഞ് അംഗങ്ങളെ പുറത്താക്കിയതായി അഭയ അധികൃതര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടി.

3) അഭയയിലെ തര്‍ക്കങ്ങളെ സംബന്ധിച്ച് അന്വേഷണ കമ്മിഷനായി നിയോഗിച്ച പ്രശസ്ത മനോരോഗ വിദഗ്ധനായ ഡോ. കെ.എ. കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന ‘കര്‍മ്മ’യെക്കുറിച്ച് പ്രതിപാദിക്കുന്ന കാര്യങ്ങള്‍.

അഭയയിലെ ആശുപത്രികളെക്കുറിച്ചുള്ള ഡോ.കെ.എ കുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ 

കര്‍മ്മ

നിര്‍ദ്ധനരായ മാനസികരോഗികള്‍ക്ക് ഹ്രസ്വകാല ചികിത്സയും പുനരധിവാസ പരിശീലനവും നല്‍കുന്ന ഇടത്താവളവും, പകല്‍ വീടും ചേര്‍ന്നതാണ് കര്‍മ്മ. അഭയ സ്ഥാപിക്കപ്പെട്ടതു തന്നെ ഈ രോഗികള്‍ക്കു വേണ്ടിയാണ്; അവരെ സംരക്ഷിക്കാന്‍ മാര്‍ഗമില്ലാതെ ബദ്ധപ്പെടുന്ന നിര്‍ധനരും നിസ്സഹായരും ആയ കുടുംബങ്ങളെ സഹായിക്കാനാണ്. അഭയയ്ക്കു കിട്ടുന്ന (കിട്ടിയ) ആദരവും മാന്യതയും അംഗീകാരവും മഹനീയമായ ഈ സേവനത്തിന്റെ പേരില്‍ ലഭിച്ചതാണ്. അഭയയ്ക്ക് കിട്ടുന്ന സാമ്പത്തിക സഹായവും സംഭാവനകളും അതിനുള്ളതാണ്. അങ്ങിനെ നോക്കുമ്പോള്‍ കര്‍മ്മ, യഥാര്‍ത്ഥത്തില്‍ അഭയയുടെ ആത്മാവാണ്. ഏറ്റവും ശ്രദ്ധയോടെ, സമര്‍പ്പണത്തോടെ, വൈദഗ്ധ്യത്തോടെ അഭയ നടത്തുകയും വളര്‍ത്തുകയും ചെയ്യേണ്ട സ്ഥാപനമാണ് കര്‍മ്മ.

നിര്‍ഭാഗ്യവശാല്‍ അത് അങ്ങനെയല്ല. അഭയ ഗ്രാമത്തില്‍, മിത്രയ്ക്കും അഭയബാലയ്ക്കും കിട്ടുന്ന പരിഗണന കര്‍മ്മക്ക് ലഭിക്കുന്നില്ല. ഒരു ശരാശരി മാനസികരോഗാശുപത്രിയുടെ തരക്കേടില്ലാത്ത ഒരു വാര്‍ഡ്, അനുബന്ധമായ തൊഴില്‍ പരിശീലന കേന്ദ്രം എന്ന നിലവാരത്തിനപ്പുറം കര്‍മയില്‍ ഒന്നും കാണാന്‍ കഴിയുന്നില്ല.

റീഹാബിലിറ്റേഷന്‍, കൗണ്‍സിലിംഗ്, സ്‌കില്‍ ഡെവലപ്‌മെന്റ്, ബിഹേവിയറല്‍ മാനേജ്‌മെന്റ് എന്നിവ സ്ഥാപത്തിനുള്ളിലും, കമ്മ്യൂണിറ്റി തലത്തിലുള്ള പദ്ധതികള്‍ സ്ഥാപനത്തിനു പുറത്തും സംഘടിപ്പിച്ച് കര്‍മ്മയെ യഥാര്‍ത്ഥത്തിലുള്ള ഒരു റീഹാബിലിറ്റേഷന്‍ കേന്ദ്രമാക്കുന്നതിന് വൈദഗ്ധ്യവും സമര്‍പ്പണ മനോഭാവമുള്ള നേതൃത്വം വേണം. അതിനുള്ള പദ്ധതികള്‍ ടീം വര്‍ക്കോടു കൂടി നടത്തണം. ഇതത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും അസാധ്യമല്ല. ഇത് ചെയ്തില്ലെങ്കില്‍ കഷ്ടമാണ്. ഒരു തരത്തില്‍ അഭയ അതിന്റെ ആരംഭ കാലത്ത് പൊതുജനങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിച്ച സേവന വാഗ്ദാനത്തിന്റെ ലംഘനമാണിത്.

പരിചരിക്കാന്‍ ബന്ധുക്കളും സ്ഥാപനത്തിനു സാമ്പത്തിക നേട്ടവും നല്‍കുന്ന മിത്രയിലെ രോഗികളെ പോലെ തന്നെ കര്‍മ്മയിലെ അന്തേവാസികളെ പരിചരിക്കാനും, പരിപാലിക്കാനും, ജീവനക്കാരും മാനേജ്‌മെന്റും പ്രതേ്യകം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. അഭയയ്ക്കു ലഭിക്കുന്ന സഹായ സഹകരണങ്ങളെ യഥോചിതം പ്രയോജനപ്പെടുത്തി സമര്‍പ്പണ ബുദ്ധിയോടെ സമയബന്ധിതമായി കര്‍മ്മയെ പുനരുദ്ധീകരിക്കണം.

മിത്ര

മിത്ര അഭയ നടത്തുന്ന ഒരു സ്വകാര്യ മനോരോഗാശുപത്രിയാണ്. മിതമായ നിരക്കില്‍ ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രിയാണ്. എങ്കിലും അതൊരു ജമശറ ഒീുെശമേഹ ആണ്. മിത്രയും കര്‍മ്മയും ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഒരേ ഭക്ഷണശാല, അടുക്കള, മരുന്ന്‌സ്റ്റോര്‍ തുടങ്ങിയവ പങ്കു വയ്ക്കുന്നതും നല്ല രീതിയല്ല. ജീവനക്കാര്‍ക്കിടയില്‍ മിത്രയിലെയും കര്‍മ്മയിലെയും അന്തേവാസികള്‍ തമ്മിലുള്ള ഒരു വിവേചനം സ്വാഭാവികമാണ്. വളരെ ശ്രമിച്ചാല്‍ മാത്രമേ അതൊഴിവാക്കാന്‍ കഴിയൂ. മാനേജ്‌മെന്റും കൂടുതല്‍ ശ്രദ്ധിക്കുന്നത് മിത്രയിലെ കാര്യങ്ങളാണ്. ജമശറ ടലൃ്ശരല ആയതുകൊണ്ട് അത് കൂടാതെ കഴിയുകയില്ല. വിവേചനം ഇല്ലെങ്കിലും, ഉണ്ടെന്ന് കര്‍മ്മയിലെ അന്തേവാസികള്‍ക്കോ, അവരെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കോ തോന്നുകയും ചെയ്യും.

യഥാര്‍ത്ഥത്തില്‍ അഭയയെ പോലൊരു സംഘടന ‘മിത്ര’ പോലൊരു പ്രൈവറ്റ് ആശുപത്രി നടത്തേണ്ടതുണ്ടോ എന്ന സന്ദേഹം തോന്നുന്നുണ്ട്. മറ്റ് സ്ഥാപനങ്ങള്‍ നടത്തി കൊണ്ടു പോകാന്‍ ഗവണ്‍മെന്റ്‌സഹായത്തിനു പുറമെ ആവശ്യമായ തുക കണ്ടെത്താന്‍ അതു ആവശ്യമായിരിക്കും. നടത്തേണ്ടതുണ്ടെങ്കില്‍ അതു നല്ല രീതിയില്‍ നടത്തണം. ആശുപത്രിയുടെ ഭരണാധികാരം മെഡിക്കല്‍ സൂപ്രണ്ട്/മെഡിക്കല്‍ ഡയറക്ടര്‍ക്കായിരിക്കണം. ചികിത്സയിലും പരിചരണത്തിലും ആശുപത്രി വികസനത്തിലും പ്രൊഫഷണല്‍ നിലവാരം പാലിക്കാനും വളര്‍ത്തി കൊണ്ടു വരാനും അത് സഹായിക്കും. ആശുപത്രിയിലെ ഭരണാധികാരി പരിചയസമ്പന്നനായ ഡോക്ടര്‍ തന്നെയായിരിക്കണം. ലോകത്തെങ്ങും അംഗീകൃതമായ മാതൃകയതാണ്. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മെഡിക്കല്‍ സൂപ്രണ്ടിനെ ഭരണകാര്യങ്ങളില്‍ സഹായിക്കുകയാണു ചെയ്യേണ്ടത്. മറിച്ചൊരു സംവിധാനം പ്രവര്‍ത്തനക്ഷമമല്ല.

ഇതാണ് ഡോ.കെ.എ.കുമാര്‍ അഭയയിലെ ആശുപത്രികളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്.(തുടരും…)

വളയാത്ത നട്ടെല്ല് കൈമുതലായ മക്കള്‍: എവിടെയും ടീച്ചറാകാതെ ടീച്ചറായ സുഗതകുമാരിയുടെ ജോലി സാധുജന സേവ