Fri. Mar 29th, 2024

ഫേസ്ബുക്ക് ലൈവിലൂടെ സുഹൃത്തുക്കളെ സാക്ഷിയാക്കി യുവാവ് ആത്മഹത്യ ചെയ്തു. സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ മുന്ന കുമാറാണ് ഫേസ്ബുക്ക് ലൈവിലൂടെ തൂങ്ങി മരിച്ചത്.

സൈന്യത്തിൽ ചേരാൻ കഴിയാത്തതിന്റെ പേരിൽ കുറച്ചു നാളായി മുന്ന കുമാർ ദുഖിതനായിരുന്നു. 17ാം വയസു മുതൽ പ്രവേശന പരീക്ഷ എഴുതുന്നുണ്ടെങ്കിലും ഒന്നും തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രായപരിധി അവസാനിച്ചതിനാൽ ഇനി പരീക്ഷ എഴുതാൻ സാധിക്കുമായിരുന്നില്ല. ഇതിനെ തുടർന്നാണ് ആത്മഹത്യ ചെയ്;തതെന്ന് മുന്ന കുമാർ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങുന്ന സമയത്താണ് മുന്ന കുമാർ ജീവനൊടുക്കിയത്. അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിച്ച് രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പാണ് മുറിയിൽ നിന്നും കണ്ടെടുത്തത്. കത്തിന്റെ അവസാനം ജയ് ഹിന്ദ് എന്നെഴുതിയാണ് അവസാനിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.