ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുന്നതായി ആരോപിച്ച് രവി DC യുടെ പരാതിയിൽ ആരോ ഗ്രൂപ്പിൽ ഇട്ട പോസ്റ്റിന്റെപേരിൽ ഗ്രൂപ്പിന്റെ 11 അഡ്മിൻ മാർക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് ഒരാൾ റിമാൻഡിൽ മറ്റൊരാൾ കസ്റ്റഡിയിൽ.
പാലക്കാട് തിരുനെല്ലായി മണലാഞ്ചേരി മഠത്തില്‍പ്പറമ്പില്‍ വീട്ടില്‍ എം.എം. സിദ്ധിഖ് (44) ആണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ്‌ചെയ്ത ഇയാളെ ഇന്നലെ റിമാന്‍ഡ് ചെയ്തു.‘ഇ-ബുക്‌സ്, ഇ-വായനശാല’ എന്നീ ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ പ്രമുഖ സാഹിത്യകൃതികള്‍ പ്രചരിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ഡി സി ബുക്സ് ന്റെ PDF വാട്സ്ആപ്പിൽ ഇട്ടു എന്ന കാരണത്താൽ ഗ്രൂപ്പിന്റെ 11 അഡ്മിൻ മാർക്കെതിരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ്. തിരൂർ സ്വദേശിയായായ നിഷാൽ എന്ന യുവാവിനെയാണ് കോട്ടയം ഈസ്റ്റ് പേലീസ് വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് കേസ്.നിഷാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനശാല എന്ന പേരിൽ ഉള്ള വാട്സ് ആപ്പ് കൂട്ടായ്മയിലാണ് ആരോ കേസിനാസ്പദമായ പോസ്റ്റ് ഇട്ടത്. ഈ കൂട്ടായ്മയിൽ 19 ഗ്രൂപ്പുകൾ ഉണ്ട്.പത്രം, ആനുകാലികം, പുസ്തകങ്ങൾ എന്നിവയാണ് ഗ്രൂപ്പിൽ ഇടാറ്.
DC ബുക്സിന്റെ പുസ്തകം ആരോ ഇട്ടു എന്ന പേരിൽ കോപ്പിറൈറ്റ് നിയമ പ്രകാരമാണ് അഡ്മിനെ പ്രതിയാക്കി കേസ് എടുത്തിട്ടുള്ളത്.