ഇതൊരു രാഷ്ട്രീയ കൊലപാതകമല്ല.. ഈ കേസ്സ് അന്വോഷിക്കേണ്ടതു് കേരള പോലീസ് അല്ല.. പോലീസ് അന്വേഷിച്ചാൽ അഭിമന്യുവിനു് നീതി ലഭിക്കുകയുമില്ല.. ഈ കേസ് NIA അന്വഷിക്കണം.. കേരളത്തിലേക്ക് നീണ്ടു കിടക്കുന്ന ഭീകരവാദ വർഗ്ഗീയതയുടെ അടിവേര് അറുക്കണം…
കെ.ടി.നിശാന്ത്
വീണ്ടും പറയുന്നു… അഭിമന്യുവിന്റെ കൊലപാതകം ഒരു വർഗ്ഗീയ കൊലയാണു്..മതങ്ങളെ വാരി പുണർന്ന ശേഷം വർഗ്ഗീയതയെ എതിർക്കുന്നതിൽപ്പരം തമാശ വേറെയില്ല.. വർഗീയതയുടെ പ്രഭവകേന്ദ്രം മതങ്ങളാണു്. എല്ലാ മത വിശ്വാസകളും വർഗ്ഗീയതയിലേക്ക് ക്യൂ പാലിക്കുന്നവർ മാത്രം.. ഒരു വർഗ്ഗീയവാദിയാവുക എന്നത് മതം ഒരു വിശ്വാസിക്കു നൽകുന്ന ബിരുദാനന്തര ബിരുദമാണു്.. ഇവിടെ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിനു് തിളക്കം കുറയ്ക്കാൻ “ചില അഭിനവ സഖാക്കൾ ” ശ്രമിക്കുന്നതിന്റെയും കാരണം മതം തന്നെയാണു്.. കേരളത്തിലെ പ്രതിപക്ഷ കക്ഷികളുടെ ഈ കാര്യത്തിലെ മൗനത്തിന് തുല്യമാണു് ഈ അഭിനവമ്മാരുടെ പ്രതികരണങ്ങളും. അതിന്റെ രാഷ്ട്രീയം ചുവടെ ചേർത്തിട്ടുള്ള ചിത്രം പറയും..
വർഗ്ഗീയതയെ എതിർക്കുന്നു എന്നവകാശപ്പെടുന്ന മുസ്ലീം ലീഗിന്റെ ചന്ദ്രിക, ഫാസിസ്റ്റ് വിരുദ്ദ പോരാട്ടത്തിന്റെ പുറംചട്ടയിട്ട പടത്തലവൻമ്മാർ എന്നു് സ്വയം മേനി നടിക്കുന്ന ജമാത്തെകാരുടെ മാധ്യമം.. ഇവരും തുടരുന്ന മൗനത്തിന്റെ കാരണവും മതമാണ്.. ആളെ കൊല്ലാൻ പരീക്ഷണശാലകൾ ഉള്ള തീവ്രവാദത്തിന്റെ റിക്രൂട്ട്മെന്റ് ഏജൻസിയായ.. വരുന്നവർക്കു് മുഴുവൻ സ്വർഗ്ഗം ഓഫർ ചെയ്യുന്ന ഒന്നിനെയാണു് സഖാവ്: അഭിമന്യു എതിർത്തതു്. അത് ഒരു രാഷ്ട്രീയ സംഘടനയേ അല്ല.. അതുകൊണ്ടു് തന്നെ ഇതൊരു രാഷ്ട്രീയ കൊലപാതകവുമല്ല.. ഈ കേസ്സ് അന്വോഷിക്കേണ്ടതു് കേരള പോലീസ് അല്ല.. പോലീസ് അന്വേഷിച്ചാൽ അഭിമന്യുവിനു് നീതി ലഭിക്കുകയുമില്ല.. ഈ കേസ് NIA അന്വോഷിക്കണം.. കേരളത്തിലേക്ക് നീണ്ടു കിടക്കുന്ന ഭീകരവാദ വർഗ്ഗീയതയുടെ അടിവേര് അറുക്കണം…
വർഗ്ഗീയതയെ എതിർക്കുന്നു എന്നവകാശപ്പെടുന്ന മുസ്ലീം ലീഗിന്റെ ചന്ദ്രിക,യുടെയും ഫാസിസ്റ്റ് വിരുദ്ദ പോരാട്ടത്തിന്റെ പുറംചട്ടയിട്ട ജമാത്തെകാരുടെ മാധ്യമം പത്രത്തിന്റെയും ഇന്നത്തെ ഹെഡ്ലൈൻ ന്യൂസ് നോക്കൂ…
