പ്രായപൂര്‍ത്തിയാവും മുമ്പ് യുവതിയെ പലവട്ടം പീഡിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന സോണിയച്ചന്‍ എന്ന ഫാ.എബ്രഹാം വര്‍ഗീസിന്റെ ഭാര്യയും മക്കളും നാടുവിട്ടു. ഭര്‍ത്താവ് സോണിയച്ചന്റെ പീഡനവിവരം പുറത്തായതോടെയാണ് അധ്യാപികയായ ഇവര്‍ കുട്ടികളുമായി അന്യനാട്ടിലെ ബന്ധുവീട്ടിലേക്ക് പോയെന്നാണ് അറിയുന്നത്. കുറച്ചുദിവസമായി സ്‌കൂളില്‍ പോകുന്നില്ലായിരുന്നു. സംഭവം പുറംലോകം അറിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ഭാര്യയും മക്കളും വീടുവിട്ടെങ്കിലും ഒരാഴ്ചയോളം സോണിയച്ചന്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് അച്ചന്‍ ഒളിവില്‍ പോയതെന്നാണ് പൊലീസ് പറയുന്നത്.
16 വയസുള്ളപ്പോഴാണ് സോണിയച്ചന്‍ തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിനു മുമ്പാകെയാണ് യുവതി മൊഴി നല്‍കിയത്. സംഭവം തടയാന്‍ ശ്രമിച്ചെങ്കിലുംബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്നും മൊഴി. ഈ വിവരം വിവാഹശേഷം കുമ്പസാരത്തിനിടെ ഫാ. ജോബ് മാത്യുവിനോട് പറഞ്ഞെന്നും യുവതി. ഈ സംഭവത്തെ മറയാക്കി ജോബ് മാത്യു ബ്ലാക്ക്മെയിലിംഗിലൂടെ പീഡിപ്പിച്ചു. രണ്ടു സംഭവങ്ങളും ഫാ. ജോണ്‍സണ്‍ മാത്യുവിനോടും പറഞ്ഞിരുന്നു. പിന്നീട് ജോണ്‍സണ്‍ മാത്യുവും തന്നെ പീഡിപിച്ചു. കൗണ്‍സിലിംഗിനിടെ ജെയ്സ് ജോര്‍ജിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി. പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ഫാ. ജയ്സും തന്നെ പീഡിപ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. വൈദികര്‍ക്കെതിരെ 376, 354 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.
ഫാ. എബ്രഹാം വര്‍ഗ്ഗീസ് (സോണി), ഫാ. ജോണ്‍സണ്‍.വി. മാത്യു, ഫാ. ജെയിസ്.കെ. ജോര്‍ജ്, ഫാ. ജോബ് മാത്യു എന്നിവര്‍ക്കെതിരെയാണ് ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കുറ്റം ചുമത്തിയിരിക്കുന്നത്.
നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ അഞ്ച് വൈദികര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയുടെ ഭര്‍ത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്കു നല്‍കിയ പരാതിയോടൊപ്പമാണ് സത്യവാങ്മൂലം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ആരോപണവിധേയരായ വൈദികരെ ഇടവക ചുമതലകളില്‍ നിന്നും സഭ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കേസില്‍ ഇരയായ യുവതിയുടെയും പരാതിക്കാരന്റെയും മൊഴി ്രൈകംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദികര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് മണിക്കൂറുകള്‍ നീണ്ടു. വൈദീകരും യുവതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് പരാതിക്കാരന്‍ അന്വേഷണ സംഘത്തിനു കൈമാറിയെന്നാണ് സൂചന.ക്രൈം ബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യുവാണ് കേസ് അന്വേഷിക്കുന്നത്.
നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ വൈദികര്‍ക്കെതിരേയാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് 15 ന് മൂന്ന് ഭദ്രാസനങ്ങളിലും പരാതി അന്വേഷിക്കാന്‍ കമ്മിഷനുകളെ നിയമിച്ചു. എന്നാല്‍ ഇതുവരെയും യുവതിയുടെ മൊഴിയെടുത്തിട്ടില്ല യുവതി എഴുതി നല്‍കിയ സത്യപ്രസ്താവന മാത്രമാണ് കമ്മീഷനു മുമ്പിലുള്ളത്. യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സഭാ നേതൃത്വത്തിന്റെ വാദം. ഇതിനുള്ള ശ്രമങ്ങള്‍ പലവഴി നടത്തിയെന്നും യുവതിയെ പരാതിക്കാരന്‍ ഒളിപ്പിക്കാനാണ് സാധ്യതയെന്നും അന്വേഷണ കമ്മിഷന്‍ അംഗവും സഭാ വൈദിക ട്രസ്റ്റിയുമായ ഫാ. എം.ഒ. ജോണ്‍ പറഞ്ഞു. വൈദികര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി നിരണം ഭദ്രാസന കൗണ്‍സില്‍ വൈകുന്നേരം യോഗം ചേരും. പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതോടെ സഭയുടെ അന്വേഷണക്കമ്മിഷനുകള്‍ അപ്രസക്തമായി.