എഡിജിപി സുധേഷ്കുമാറിന്റെ മകള്‍ സ്നിഗ്ധയ്ക്ക് മലയാളികളോട് എന്നും പുച്ഛമായിരുന്നു എന്ന് പോലീസുകാർ.‘ബ്ലഡി മലയാളീസ്’ എന്നായിരുന്നു ഇവര്‍ വിളിച്ചിരുന്നത്. പഞ്ചാബ് സ്വദേശിയായ സുധേഷ്കുമാര് അടുത്തിടെയാണ് ബറ്റാലിയന് എഡിജിപിയായി ചുമതലയേറ്റത്. മകള്‍ സ്നിഗ്ധ സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിനിയുമാണ്. ഇവര്‍ പരീക്ഷ പാസാകുന്ന പക്ഷം ആന്റി ഗുണ്ടാ സ്ക്വാഡിന്റെ ചുമതല നല്‍കുന്നത് നന്നായിരിക്കുമെന്ന് കേരളാ പൊലീസ് അസോസിയേഷന് പറഞ്ഞു.
ഈ സ്വഭാവമുള്ളവരെ അത്തരം സ്ക്വാഡിന്റെ ചുമതല നല്കിയാല് ഗുണ്ടകളുടെ ശല്യം കുറയുമെന്നാണ് തങ്ങളുടെ നിരീക്ഷണമെന്നും അസോസിയേഷന് നേതാക്കള്‍ പറഞ്ഞു. അവരെ ബഹുമാനിക്കാത്ത ഒരാളെയും വീട്ടില്‍ നിര്‍ത്തില്ല. മാത്രമല്ല പിതാവിന്റെ ഓഫീസില്‍ എത്തുമ്പോള്‍ ഏതെങ്കിലും ഗാര്‍ഡുമാര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെങ്കില്‍ അവരെ ജില്ലയില്‍ നിന്നുതന്നെ ഓടിക്കുന്നതാണ് ഇവരുടെ ഹോബി. പ്രായഭേദമെന്യേ പലരോടും അപമര്യാദയായാണ് പെരുമാറുന്നത്. എടാ, പോടാ, വാടാ എന്നീ വാക്കുകളും ഉപയോഗിക്കും. പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ പഞ്ചാബി ഭാഷയില്‍ അസഭ്യവര്‍ഷവും ചൊരിയും.
ആരെങ്കിലും സുധേഷ്കുമാറിനോടു പരാതിപ്പെട്ടാല്‍ പിന്നെ അവനെ അവിടെ വച്ചേക്കില്ല. ഒന്നുകില്‍ അവരെക്കൊണ്ട് കൂടുതല്‍ വീട്ടുപണിയെടുപ്പിച്ച് അവശനാക്കി മാറ്റും. ഇല്ലെങ്കില്‍ അവരെ ജില്ലവിട്ട് ഓടിക്കുന്നതാണ് ഇവരുടെ ഹോബിയെന്നും പറയപ്പെടുന്നു.
അതേസമയം എ ഡി ജി പി സുധേഷ് കുമാര്‍ സകല നിയമ വിരുദ്ധ നടപടികളുടെയും കേന്ദ്രമെന്ന് പൊലീസുകാര്‍ തന്നെ സൂചിപ്പിക്കുന്നു. ഒൗദ്യോഗിക വാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലും അഞ്ചും സര്‍ക്കാര്‍ വാഹനങ്ങള്‍ .സുധേഷ് കുമാറിന്റെ പട്ടിക്ക് യാത്ര ചെയ്യാനും പോലീസ് വാഹനം. മകള്‍ക്ക് കായിക പരിശീലനം നല്‍കുന്നത് പോലീസ് ഉദ്യോഗസ്ഥ.
കരാട്ടെ ബ്ളാക് ബെല്‍റ്റ് കൂടിയാണ് എ ഡി ജി പിയുടെ മകള്‍ സ്നിഗ്ധ. ഒൗദ്യോഗികമായി സര്‍ക്കാര്‍ നല്കിയ വാഹനത്തിന് പുറകെയാണ് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. വിവിധ ബറ്റാലിയനുകളിലേക്ക് നല്കിയ വാഹനങ്ങള്‍ സ്വന്തം വീട്ടാവശ്യത്തിനായി ഇദ്ദേഹം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.
മകളുടെ ശരീരസംരക്ഷണത്തനും വ്യായമത്തിനുമായി ഒരു പോലീസ് ഉദ്യോഗസ്ഥയെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മകളോടൊപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക വ്യായമത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് ഇവരുടെ ജോലി. വാഹനങ്ങള്‍ ഒടിക്കുന്നതിനായി മൂന്ന് ഡ്രൈവറന്മാരെയും വീട്ടിലേയും ഒാഫീസിലേയും സുരക്ഷക്കായി 11 പുരുഷ പോലീസുകാരെയും നിയോഗിച്ചുണ്ട്. വിവിധ ബറ്റാലിയനുകളിലെ ക്യാന്റീന് ജോലീക്കായി കൊടുത്തിരിക്കുന്ന കുക്ക് , സ്വീപ്പര്‍ , കാര്‍പെന്റര്‍ , എന്നീ തസ്തികയില്‍ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടുജോലിക്കായി നിയോഗിച്ചിട്ടുണ്ട്.
എന്തായാലും ഗവാസ്കറിന് മര്‍ദനമേറ്റ വിഷയത്തില്‍ പൊലീസുകാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനുളള തയ്യാറെടുപ്പിലാണ് അറിയുന്നത്. ഇത്തരം അടിമപ്പണിഇനിയും സഹിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ് അസോസിയേഷൻ.