എ ഡിജിപിയുടെയും മകളുടെയും പട്ടിയുടെയും അരമന രഹസ്യങ്ങൾ പേരൂർക്കട അങ്ങാടിയി പണ്ടേ പാട്ടാണ്. അടുത്തിടെ എഡിജിപി സുധേഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ഡ്യൂട്ടിക്കു നിന്ന പൊലീസുകാരനെ എസ്എപി ക്യാമ്പില്‍ തടഞ്ഞുവച്ചിരുന്നു. സുധേഷ്‌കുമാറിന്റെ വീട്ടിലെ പട്ടിക്ക് മീന്‍ വറുക്കാനെത്തിയ പൊലീസുകാരന്‍ ബിജുവിനെയാണ് തടഞ്ഞത്.
ദിവസവും പട്ടിക്കുള്ള മീന്‍ ക്യാമ്പില്‍ നിന്നാണ് പൊരിച്ചുകൊണ്ടു പോയിരുന്നത്. മീനില്ലെങ്കില്‍ പട്ടി ആഹാരം കഴിക്കില്ലെന്നും ദിവസവും വറുത്ത മീന്‍ കൊണ്ടുവരണമെന്നും വീട്ടില്‍ ഡ്യൂട്ടിക്കു നില്‍ക്കുന്ന പൊലീസുകാരോട് സുധേഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസുകാര്‍ ഔദ്യോഗിക വാഹനത്തില്‍ ചന്തയിലെത്തി മുന്തിയ ഇനം മീന്‍ വീട്ടുകാര്‍ക്കും പട്ടിക്കും വാങ്ങിക്കൊണ്ടു പോവുക പതിവാണെന്ന് പേരൂര്‍ക്കട ചന്തയിലെ വ്യാപാരികളും പറയുന്നു.
വീട്ടുകാര്‍ക്കുള്ള മീന്‍ വസതിയില്‍ എത്തിച്ച ശേഷമാണ് ക്യാമ്പിലെത്തി പട്ടിക്കുള്ള വിഭവം തയാറാക്കുക. പട്ടി മീന്‍ കഴിക്കാന്‍ വൈമനസ്യം കാട്ടിയാല്‍ അതിനുള്ള കുറ്റവും പൊലീസുകാരന്റെ തലയിലാണ്. വറുത്തത് ശരിയായില്ലെന്നും വേറെ മീന്‍ വാങ്ങിക്കൊണ്ടു കൊടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെ ജോലിചെയ്യാന്‍ താത്പര്യമുള്ള ചില പൊലീസുകാരും സര്‍വീസിലുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.