ഭർത്താവിനെതിരെ എ.ഡി.ജി.പിയുടെ മകൾ നൽകിയത് കള്ളപ്പരാതിയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഡ്രൈവർ ഗവാസ്കറുടെ ഭാര്യ രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സംഭവത്തിന്റെ യഥാസ്ഥിതി മുഖ്യമന്ത്രിയെ ബോധിപ്പിച്ചെന്നും കള്ളപ്പരാതി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രേഷ്മ പറഞ്ഞു.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസമുണ്ട്എന്നും രേഷ്മ വ്യക്തമാക്കി.