മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ഫേസ് ബുക്കില്‍ ലൈവില്‍ വന്ന കേരള സവർക്കർ വീര കൃഷണ കുമാരന്‍ നായർ മണിക്കൂറുകള്‍ക്കകം മാപ്പ് പറഞ്ഞു.ഇന്നലെയാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ എത്തി വധഭീഷണി മുഴക്കിയത്. കൃഷ്ണകുമാരന്‍ നായര്‍ എന്നയാളാണ് ഗള്‍ഫില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു ഭീഷണി മുഴക്കിയത്.
താന്‍ മുന്‍ ആര്‍ എസ് എസ്സുകാരനാണെന്നും മുഖ്യമന്ത്രിയെ വധിക്കാനായി കേരളത്തിലേക്ക് വിമാനം കയറാന്‍ പോകുന്നുവെന്നുമൊക്കെ പറഞ്ഞ് വെല്ലുവിളിച്ചായിരുന്നു ഇയാള്‍ ഫെയ്സ് ബുക് ലൈവില്‍ വന്നത്. ലസിത പാലയ്ക്കലിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുണ്ടായ അപവാദ പ്രചരണങ്ങളും മറ്റും ഇയാള്‍ ഇതിനിടയില്‍ പറയുന്നുണ്ടായിരുന്നു. സംഭവം മണിക്കൂറുകള്‍ കൊണ്ട് ലോകം മുഴുവന്‍ പ്രചരിച്ചിരുന്നു. ഇയാള്‍ക്കെതിരെ സി പി എമ്മുകാരും കോണ്‍ഗ്രസ്സുകാരുമൊക്കെ ഫെയ്സ് ബുക്കിലൂടെ മറുപടിയുമായി എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ രംഗം കൊഴുത്തു.
വീഡിയോ വന്‍ വിവാദമായതോടെയാണ് ഇയാള്‍ ഇപ്പോള്‍ എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് മാപ്പിരന്നു രംഗത്ത് വന്നത്. ഇനി ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ തെറ്റ് സംഭവിക്കില്ല. എല്ലാ മലയാളികളോടും മാപ്പ് ചോദിക്കുന്നു. എന്നുമാണ് ഇയാൈളുടെ ഇപ്പോഴത്തെ വാദം.
ജലീല്‍, ജുലാഷ് എന്നീ മലയാളികള്‍ നേരിട്ടെത്തി കാര്യം തിരക്കിടയപ്പോഴാണ് മാപ്പ് പറഞ്ഞ് വീഡിയോ പുറത്തുവന്നത്. ആദ്യ വീഡിയോ എടുത്തപ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്നും അപ്പോള്‍ പറ്റിപ്പോയതാണെന്നും കൃഷ്ണകുമാര്‍ പുതിയ വീഡിയോയില്‍ പറയുന്നു. ഇതോടെ സവര്‍ക്കറെയും കൃഷണ കുമാരന്‍ നായരേയും കൂട്ടിയിണക്കി ട്രോളുകളും വന്നു തുടങ്ങി.