Thursday, August 11, 2022

Latest Posts

കർണാടകയിൽ രജനിയുടെ ‘കാല’ എത്തും, സർക്കാർ സുരക്ഷയോടെ: കർണാടക ഹൈക്കോടതി ഉത്തരവ്

വിവാദങ്ങൾക്കൊടുവിൽ സൂപ്പർ താരം രജനിയുടെ ഏറ്റവും പുതിയ ചിത്രം കാല’ കർണാടകയിൽ പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യുന്നതിന് എല്ലാ വിധ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാൻ കർണാടക ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

ചിത്രത്തിന്റെ നിർമ്മാതാവ് ധനുഷും സംവിധായിക ഐശ്വര്യയും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് ജി. നരേന്ദ്രയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവദിനു നാല് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ജി. നരേന്ദറിന്റെ ഉത്തരവ്.

കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതിനാലാണ് കാല പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നട സംഘടനകൾ പ്രഖ്യാപിച്ചത്. രജനീകാന്ത് മാപ്പ് പറയാതെ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് കർണാടക ഫിലിം ചേംബർ ഒഫ് കൊമേഴ്സും നിലപാടെടുത്തിരുന്നു. ഇതിനിടെ രജനീകാന്ത് മാപ്പ് പറഞ്ഞാലും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും റിലീസ് ദിവസം വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കന്നട സംഘടനാ നേതാവ് വാട്ടാൽ നാഗരാജ് പ്രഖ്യാപിച്ചിരുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.