Fri. Nov 20th, 2026

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണിയും അസഭ്യഭാഷണവും കടുത്ത ജാതീയ അധിക്ഷേപവുമായി ആര്‍.എസ്.എസ് അനുഭാവിയുടെ ഫെയ്‌സ്ബുക്ക് ലൈവ്. കൃഷ്ണകുമാര്‍ എസ്.എന്‍ നായര്‍ എന്നയാളാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

പിണായി വിജയനെ വധിക്കുമെന്നും ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. ദുബായിലെ ജോലി രാജിവച്ച് നാട്ടിലേക്ക് വരുന്നുവെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. കള്ളുചെത്താന്‍ പോകുന്നവന്‍ കള്ള് ചെത്താന്‍ പോകണം അല്ലാതെ ഈ പണിക്ക് (മുഖ്യമന്ത്രി പണിക്ക്) ഇറങ്ങരുതെന്നും ഇയാള്‍ പറയുന്നുണ്ട്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

കൃഷ്ണകുമാര്‍ എസ്.എന്‍ നായരുടെ ഫെയ്‌സ്ബുക്ക് ലൈവിലെ പരാമര്‍ശങ്ങള്‍ (കടുത്ത അസഭ്യ വാക്കുകള്‍ ഒഴിവാക്കി) ചുവടെ

ഞാന്‍ കൃഷ്ണകുമാര്‍ നായര്‍. പഴയ ആര്‍എസ്എസുകാരനായിരുന്നു. കാര്യങ്ങള്‍ മുന്‍പോട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ഞാന്‍ വീണ്ടും സജീവമായി രംഗത്തേയ്ക്കിറങ്ങഉന്നു. സ്‌റ്റേ ചെയ്യുന്നത് ദുബായിയില്‍. ജോലി രാജിവച്ച് നാട്ടിലേയ്ക്ക് വരുകയാണ്. നാട്ടില്‍ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. കില്ലിങ് തന്നെയാണ്. ഞാൻ വീണ്ടു പഴയ കത്തികളും സാധനങ്ങളും തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ലൈഫ് എങ്ങനെ പോയാലും എനിക്കൊരു കുഴപ്പവുമില്ല. ഒരു വ്യക്തിയെ കൊല്ലാന്‍ അങ്ങ് തീരുമാനിച്ചാല്‍ അതങ്ങ് ചെയ്യും.

ലസിത വിജയനെതിരെ പരാതി കൊടുത്തിട്ട് പിണറായി വിജയന്റെ പൊലീസ് (തെറി)…. ഞാനൊരു ബിജെപിക്കാരനാണ് ആര്‍എസ്എസുകാരനാണ്. ഇതേപോലൊരു മുഖ്യമന്ത്രിയെ നേരത്തെ കണ്ടിട്ടുണ്ടോ… ഉമ്മന്‍ ചാണ്ടി ഇതിനു മുന്‍പ് ഭരിച്ചിരുന്നു. സാധാരണക്കാരന്റെ വിഷമങ്ങള്‍ കേള്‍ക്കാന്‍, നാടകമാണെങ്കില്‍ കൂടി അയാള്‍ കാത്തിരുന്നു.

(മുഖ്യമന്ത്രിയുടെ അമ്മയ്ക്കെതിരെ ലൈംഗികാധിക്ഷേപം) എടാ കള്ളു ചെത്താന്‍ പോണവന്‍ കള്ള് ചെത്താന്‍ പോണം. അല്ലാതെ ഈ പണിക്കിറങ്ങരുത്. ഞാന്‍ വരുന്നു കേരളത്തിലേയ്ക്ക്. എന്റെ പാസ്‌പോര്‍ട്ട് നംമ്പരും എല്ലാം നിനക്ക് കൃത്യമായി തരാം. നിനക്ക് എന്ത് (തെറി) ചെയ്യാന്‍ പറ്റുന്നെങ്കില്‍ ചെയ്യ്. വന്ന് നിന്റെയൊക്കെ വീട്ടില്‍ കയറി പടപടപടാന്ന് പൊട്ടിക്കും. അതിനുള്ള കാശ് സമ്പാദിക്കാന്‍ മാത്രമാണ് ഇവിടെ വന്നത്. എനിക്ക് രണ്ട് ലക്ഷം രൂപ മാസ ശമ്പളമുണ്ട്. ഞാന്‍ സീനിയര്‍ റിഗ്ഗിങ് സൂപ്രവൈസറാണ്.

ഒരു കാര്യം ചെയ്യാം ഞാന്‍ വന്ന് നിന്റെ പെണ്ണുമ്പിള്ളയേയും മോളെയും നിന്റെ മുന്നിലിട്ട് ശരിക്കങ്ങോട്ട് മറ്റേ പരിപാടി ചെയ്യാം. മണി പറഞ്ഞ മാതിരി, കാട്ടുകുരങ്ങന്‍ മണി പറഞ്ഞതു മാതിരി, നിന്റെ മുന്നിലിട്ട് മറ്റേ പണിയങ്ങ് ചെയ്യാം (വീണ്ടും തെറി) നീ സഹിക്കുമോ (തെറി).

ഇതിന്റെ മറുപടി എനിക്കു കിട്ടണം, എല്ലാവരില്‍ നിന്നും. കിട്ടിയില്ലെങ്കില്‍ ഹൈന്ദവ സംഘടനകളൊന്നും കേരളത്തില്‍ വേണ്ട. ഇതിനെനിക്ക് മറുപടിയും കിട്ടണം പിന്തുണയും കിട്ടണം. അടുത്ത ഫ്‌ളൈറ്റില്‍ നാട്ടിലേയ്ക്ക് വരണം”

https://newsgil.in/2018/06/06/ss-activist-expressed-sorry-for-threat-cm-pinarayi/