Fri. Apr 19th, 2024

തെച്ചിക്കോട്ട് രാമചന്ദ്രൻ ,കേരളത്തിലെ ഏറ്റവും വലിയ നാട്ടാന (captive Elephant) ഒരു കണ്ണ് അന്ധം. മറ്റേ കണ്ണിന്നു പകുതി മാത്രം കാഴ്ച പ്രായം 65ഇതിനകം 3ആനകളെ കൊന്നു. 21പേരെ മാരകമായി ആക്രമിച്ചു. ഈ വർഷം 3പ്രാവശ്യം ഇടഞ്ഞു.കാഴ്ചയില്ലായ്മ മുൻ നിറുത്തി എഴുനെള്ളിക്കാൻ പാടില്ല .

ആനകളെ എഴുനെള്ളിക്കാൻ Captive Elephants monitoring committe യുടെ അനുവാദം വേണം. അതൊന്നും ലഭിച്ചിട്ടില്ല.. എന്നിട്ടും കോടതി വിധിയും ഔദ്യോഗിക അനുമതിയും മറികടന്നു ആനമുതലാളിമാരും “ആനപ്രേമികളും “ആഘോഷപൂർവം നാളെ കൊല്ലം മുഖത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമചന്ദ്രനെ കെട്ടിയെഴുന്നെള്ളിക്കുന്നു. ഇത് എത്രയും പെട്ടന്ന് തടയാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് പീപ്പിൾഫോർ അനിമൽസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

തീർച്ചയായും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ “മുൻകരുതലുകൾ “ഉണ്ടാകും.കൂടുതൽ മാരകമായ ആയുധങ്ങൾ,കൂടുതൽ വലിച്ചു മുറുക്കിയ കൂച്ചു വിലങ്ങുകൾ,കൂടുതൽ പാപ്പാന്മാർ..  മനുഷ്യരുടെയും മറ്റു ആനകളുടെയും സുരക്ഷിതത്വത്തെ അവർ ആഘോഷിക്കാൻ പോകുന്നത് നിസ്സഹായനും അന്ധനുമായ ഒരു കാട്ടു ജീവിയുടെ പ്രാണവേദനയുടെ കെട്ടുകാഴ്ച്ച .ബഹുമാനപെട്ട കൊല്ലം കളക്ടർ. ദയവായി ഈ ക്രൂരതയും അപകടവും തടയാൻ തയ്യാറാവണമെന്ന് പീപ്പിൾഫോർ അനിമൽസ് ആവശ്യപ്പെട്ടു.

മദഗജമുഖനേ…ഗിരിജാ സുതനേ..ഗണപതി ഭഗവാനേ…ദൈവത്തിനെ ആന കൈകാര്യം ചെയ്യുന്ന വീഡിയോ കാണാം