Sat. Nov 21st, 2026

ആനകൾ വന്യജീവികളാണ്. കാട്ടിൽ കഴിയേണ്ട അവയെ ഉത്സവങ്ങളിലും മേളകളിലും എഴുന്നള്ളിക്കുകയും അതിനായി കൊടിയ പീഢനങ്ങൾ നടത്തുന്നതും സഹികെട്ട് അവ ഇടയുന്നതും പാപ്പാന്മാരെയടക്കം കുത്തിക്കൊല്ലുന്നതും ആവർത്തിക്കപ്പെടുന്നു. എന്നിട്ടും ഈ ക്രൂരത അവസാനിപ്പിക്കാൻ ഭക്തി ജ്വരം മൂത്ത അന്ധവിശ്വാസികൾ തയ്യാറല്ല. നിയമങ്ങൾ ഒട്ടേറെ കടലാസുകളിൽ അന്തിയുറങ്ങുമ്പോൾ പാവം വന്യ ജീവികൾ കടുത്ത പീഢനങ്ങളാൽ പൊറുതിമുട്ടുന്നു.

മനുഷ്യർക്കല്ലാതെ ഇത്രക്രൂരത കാണിക്കാൻ കഴിയില്ല. ഒരു മൃഗവും ഇങ്ങനെ ചെയ്യില്ല. ഏത് ദൈവത്തെ സുഖിപ്പിക്കാനാണ്. ആരുടെ മോക്ഷത്തിനാണ് ഒരു വന്യജിവിയോട് ഇത്രയും ക്രൂരത കാണിക്കുന്നത്? ഭക്തിക്കച്ചവടത്തിന് മുന്നിൽ നിയമങ്ങൾ ഉറങ്ങിപ്പോകുന്ന നാട്ടിൽ ഇതിനും അപ്പുറം നടക്കും. ആനകൾ അപ്പോഴും താണ്ഡവം തുടരും