ആനിമൽ ക്രൂവൽറ്റി ടോർച്ചർ പ്രിവൻഷൻ സ്ക്വാഡ് – എന്നാണ് കോഴിക്കോട് ജില്ലയിൽ പട്ടികളെ കൊല്ലാകൊല ചെയ്ത സംഘടനയുടെ പേര്. ‘ആദ്യം പറഞ്ഞപേര് ഒക്കെ തട്ടിപ്പാണ് – ഈ പേരാണ് പത്രത്തിൽ കൊടുത്തിരിക്കുന്നത്- ഈ സംഘടന ആരാണ് ഉണ്ടാക്കിയത് എന്നും. ഇത് എവിടെയാണ് റജിസ്റ്റർ ചെയ്തത് എന്നും – ഇതിൽ ആരൊക്കൊ ഉണ്ട് എന്നും – ഇതിൽ അപ്പനും മകനും അല്ലാതെ ആരാണ് ഉള്ളത് എന്നും -അത് അവരുടെ ബന്ധുക്കൾ ആണൊ എന്നും അന്യക്ഷിക്കണം – ആനിമൽവെൽഫയർ ബോർഡിന്റെ അഗിംകാരം ഉണ്ടങ്കിൽ അത് റദാക്കുവാനും ആവശ്യപ്പെടണം – ഇതിൽ പ്രതികൾ അഡോൾഫിനും അഡ്വ. മാമച്ചനും മാത്രമല്ല DHO മോഹൻ ദാസ് ജില്ലാ പഞ്ചായത്തു പ്രസിഡൻറ് ബാബു പാറശ്ശേരി , ജില്ലാ പഞ്ചായത്ത് സെക്രട്ടറി , ജില്ല കലക്ടർ എന്നിവരും, കോഴിക്കോട് ജില്ലമ്യഗസംരഷണവകുപ്പും ഉത്തരവാദികളാണ് – ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിന്റെ പുറകിൽ നടക്കുന്നത് ‘എന്നും പീപ്പിൾസ് ഫോർ അനിമൽസ് വക്താക്കൾ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞദിവസം കോഴിക്കോട് ബാലുശ്ശേരിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ വന്ധ്യംകരണ കേന്ദ്രത്തില്‍ തെരുവ് നായകള്‍ കൂട്ടത്തോടെ ചത്തത് ചികിത്സാപിഴവ് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വയറ്റിലെ അണുബാധയാണ് പട്ടികള്‍ ചാവാന്‍ കാരണമായത്.വന്ധ്യംകരണ കേന്ദ്രത്തില്‍ നായകള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിട്ടിെല്ലന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ജില്ലയിലെ തെരുവ് നായ വന്ധ്യംകരണ പദ്ധതിയെ കുറിച്ചുള്ള ആക്ഷേപം ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അശാസ്ത്രീയമായി വന്ധ്യംകരിക്കപ്പെട്ട പട്ടികള്‍ വയറ്റില്‍ അണുബാധയേറ്റാണ് ചത്തൊടുങ്ങിയത്.മൂന്ന് ദിവസത്തിലധികമായി ഭക്ഷണമോ വെള്ളമോ നല്‍കിയിട്ടില്ല.വന്ധ്യംകരണത്തിന് ശേഷം നല്‍കേണ്ട പരിചരണവും നായകള്‍ക്ക് ലഭിച്ചിട്ടില്ല.വെറ്റിനറി സര്‍വ്വകലാശാലയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പട്ടികള്‍ കൂട്ടമായി ചത്തൊടുങ്ങിയതിന്റെ കാരണം വ്യക്തമായത്.
വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പദ്ധതി ജില്ലയില്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു.24 പട്ടികളാണ് കഴിഞ്ഞ ദിവസം ബാലുശ്ശേരിയിലെ എബിസി കേന്ദ്രത്തില്‍ ചത്തത്.ആരോഗ്യമുള്ള പട്ടികളെ മാത്രേമ വന്ധ്യംകരണം നടത്താകുവെന്നും വന്ധ്യംകരണത്തിന് ശേഷം കൃത്യമായ പരിചരണം നല്‍കണമന്നുമാണ് ചട്ടം.എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി യൂണിറ്റില്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല.പേരാമ്പ്രയിലെ എബിസി യൂണിറ്റ് നേരത്തെ പൂട്ടിയിരുന്നു.
നായകളെ പിടിച്ചു കൊണ്ടുപോയി അവയുടെ ഓർഗൻ എടുത്ത് എണ്ണം ബോധിപ്പിച്ചതിനു ശേഷം കൊന്നുകളയുകയും പൈസ എണ്ണി വാങ്ങുകയുമായിരുന്നു . ഈ ക്രൂര സ്വഭാവത്തോടെയുള്ള വന്ധ്യംകരണം ചെയ്യുന്നത് ഒരു വക്കിലും മകനും ചേർന്നാണ് .
വന്ധ്യംകരണത്തിനായി കൊണ്ടുവന്ന നായകളെ സൂക്ഷിച്ചു നോക്കിയാൽ തന്നെ കാര്യങ്ങൾ ബോധ്യമാകും. ഓപ്പറേഷൻ പോലുമല്ല ചെയ്തിരിക്കന്നത് ക്രൂരമായി വൃക്ഷണം മുറിച്ചെടുത്തിരിക്കയാണ് .അഡ്വ.മാമ്മച്ചൻറെ മകനായ അഡ്വ. അഡോൾഫിൻ എന്ന ക്രിമിനലാണ് ഈ വന്ധ്യംകരണം കോൺടാക്ട് എടുത്തിരിക്കുന്നത്.എന്ന് പീപ്പിൾസ് ഫോർ അനിമൽസ് പ്രവർത്തകർ ആരോപിച്ചു.
ഇവരുടെ Organization .AWBI ൽ രജിസ്റ്റേർഡ് അല്ല.ഒരു വർഷത്തോളമായി പ്രവർത്തിക്കുന്നു എന്നു പറയുന്ന ഒരു വ്യാജ സംഘടന (fake organization) നിയമവിരുദ്ധമായി നായകൾക്കുള്ള വന്ധ്യംകരണ പ്രോജക്റ്റ് ഏറ്റെടുത്ത് ABC യുടെ മറവിൽ നായകളെ കൊല്ലുകയായിരുന്നു. ജില്ലാ പഞ്ചായത്തു പ്രസിഡന്റിന്റെയും DHO യുടെയും പങ്കാളിത്തത്തോടെയാണ് ഈ കൊടുക്രൂരതയും തട്ടിപ്പും അരങ്ങേറിയിരുന്നത്. ഇവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പി എഫ് എ ആവശ്യപ്പെട്ടു.