Sat. Nov 21st, 2026

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. മഹാഭാരത കാലം മുതല്‍ ഭാരതത്തില്‍ ഇന്റര്‍നെറ്റ് സംവിധാനം നിലവിലുണ്ടായിരുന്നെന്നും.മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. സാറ്റലൈറ്റ് സംവിധാനം ആ കാലം മുതല്‍ ഉണ്ടെന്നുമായിരുന്നു ത്രിപുര ബിജെപി മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രസ്താവന നടത്തി നിമിഷങ്ങള്‍ക്കകം വാര്‍ത്ത വൈറലാകുകയും ചെയ്തു. വിമര്‍ശനം വന്നപ്പോള്‍ നിലപാടില്‍ തന്നെ ഉറച്ച് അദ്ദേഹം വീണ്ടും നിന്നിരുന്നു. എന്നാല്‍ ഇതിനെ ട്രോളി കൊല്ലുകയാണ് ട്രോളന്‍മാര്‍.