ഫ്രീതിങ്കറും ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേബ് പറഞ്ഞത് ശരിയാണ്.മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നവെന്നത് അംഗീകരിക്കാന്‍ മടിക്കുന്നത് സങ്കുചിത മനോഭാവമുള്ളവര്‍ തന്നെയാണ്. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ബ്ലൂടൂത്ത് വഴി അന്നേ പ്രചരിക്കുകയും ചെയ്തിരുന്നു .ഇന്റര്‍നെറ്റ് ഭാരത യുദ്ധത്തിന്റെ കഥ കേട്ടിട്ടുണ്ടോ. കൗരവരും പാണ്ഡവരും തമ്മിലായിരുന്നു ബാന്‍ഡ്‌വിഡ്ത്ത് ഷെയറിങ് തര്‍ക്കത്തില്‍നിന്ന് ഉടലെടുത്ത ഇന്റര്‍നെറ്റ് ഭാരത യുദ്ധം.
ആ കഥ ഇങ്ങനെ
ഇന്റര്‍നെറ്റ് ഭാരതം
അന്നാണ് ആ സത്യം പാണ്ഡവര്‍ മനസിലാക്കിയത്.കൊട്ടാരത്തിലെ ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ ബാന്‍ഡ് വിഡ്ത്ത് മുഴുവനായി കൊണ്ട് പോകുന്നത് കൗരവര്‍ ആണ്.ന്യായമായും ഹൈ സ്പീഡ് കണക്ഷന്റെ പകുതി ബാന്‍ഡ് വിഡ്ത്തിന്റെ അവകാശികള്‍ പഞ്ച പാണ്ഡവര്‍ ആണ്.കണക്ഷന്‍ നൂറ്റാറു പേര്‍ക്കായി വീതിക്കുമ്പോള്‍, പാണ്ഡവര്‍ക്ക് കിട്ടുന്ന സ്പീഡ് വെറും കെബിപിഎസില്‍ ആയി പോകുന്നു.
പോരാത്തതിന് കൗരവര്‍ ഫുള്‍ ടൈം സ്ട്രീമിങ്ങും, ടോറന്റില്‍ ഡൗണ്‌ലോഡിങ്ങും ആണ്.എന്നാല്‍ ഡൗണ്‌ലോഡ് ചെയ്യുന്ന പടങ്ങള്‍ എത്ര ചോദിച്ചാലും ഷെയര്‍ ചെയ്യാന്‍ തയ്യാറുമില്ല.സഹിക്കുന്നതിന് ഒരു പരിധി ഇല്ലേ.അങ്ങിനെ വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനായി കൃഷ്ണ ഭഗവാന്‍ ഇടപെട്ടു.
കൃഷ്ണന്‍ : ‘ബാന്‍ഡ് വിഡ്ത്തിന്റെ പാതി പാണ്ഡവര്‍ക്ക് കൊടുക്കണം’
ദുര്യോധനന്‍ : ഈ കാര്യം പറയാന്‍ ഭഗവാന്‍ ഇവിടെ വരെ വരേണ്ടിയിരുന്നില്ല. ഒരു ഇമെയില്‍ അയച്ചാല്‍, ഞാന്‍ ‘പറ്റൂല്ല’ എന്ന് ഓട്ടോ റിപ്ലെ സെറ്റ് ചെയ്തിട്ടുണ്ടല്ലോ.
കൃ : ഒരു കാല്ഭാഗം കൊടുക്കണം.
ദുര്യോ : അത് വല്ല അമ്പലത്തിലും പോയി പറഞ്ഞാല്‍ മതി.
കൃ : ഒരു രണ്ട് എംബിപിഎസ് എങ്കിലും കൊടുക്കണം, പിള്ളേര്‍ക്ക് യൂട്യൂബ്, ബഫറിങ് ഇല്ലാതെ കാണാന്‍.
ദുര്യോ : നടക്കൂല്ല, വല്ല ഹോട്സ്റ്റാറിലും ഓഫ്ലൈന്‍ വീഡിയോ കണ്ടാല്‍ മതി.
കൃ : അറ്റ്‌ലീസ്റ്റ് നിങ്ങടെ പിള്ളേരോട് ആ ടോറന്റ് ഒന്ന് ഓഫ് ചെയ്യാന്‍ എങ്കിലും പറയുവോ ?പാണ്ടൂസിന് എഫ്ബി നോക്കാന്‍ എങ്കിലും ഉള്ള സ്പീഡ്.
ദുര്യോ : ടോറന്റ് കണ്ടു പിടിച്ചത് തന്നെ ഞങ്ങളാണ്.അത് ഓഫ് ചെയ്യാന്‍ പറ്റില്ല.എഫ്ബി ലൈറ്റും, വാട്ട്‌സ്ആപ്പും ഉപയോഗിക്കാന്‍ ഉള്ള ബാന്‍ഡ് വിഡ്ത്ത് പോലും തരൂല്ല.നിങ്ങ വല്ല സൈബര്‍ സെല്ലിലും കൊണ്ട് പരാതി കൊടുക്ക്.
അങ്ങിനെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ ഉള്ള സ്പീഡ് പോലും ഇല്ലാതെ വന്ന പാണ്ഡവര്‍ ഒരു തുറന്ന യുദ്ധത്തിന് ഇറങ്ങി തിരിച്ചു.പോസ്റ്റുകളും, കമന്റുകളും കൊണ്ട് അവര്‍ സൈബര്‍ യുദ്ധം ചെയ്തു. പേരു കേട്ട സൈബര്‍ പോരാളികള്‍ എല്ലാം കൗരവരുടെ ഒപ്പമായിരുന്നു.കൃഷ്ണ ഭഗവാന്‍,അര്‍ജുനന്‍ന്റെ ഐടി ഉപദേശകന്‍ ആയി പ്രവര്‍ത്തിച്ചു.
യുദ്ധത്തിലെ ആദ്യ മുന്‍തൂക്കം കൗരവര്‍ക്ക് ആയിരുന്നു.പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്ന് ആയിരുന്നു.പെട്ടെന്നുള്ള എടുത്തു ചാട്ടത്തില്‍ പാഞ്ചാലിയെ അപമാനിക്കാന്‍, ദുര്യോധനന്‍ വാട്ട്സ് ആപ്പിലൂടെ നടത്തിയ ശ്രമം ആയിരുന്നു എല്ലാത്തിന്റെയും തുടക്കം.ആ ശ്രമം ജനാധിപത്യ വിശ്വാസികള്‍ നഖശിഖാന്തംഎതിര്‍ത്തു.നാട്ടിലെ ബുദ്ധിജീവികള്‍ കൗരവര്‍ക്ക് എതിരായി.കൗരവര്‍ക്ക് എതിരെ ഹാഷ് ടാഗ് കാമ്പയിനുകള്‍ നടന്നു.സാധാരണക്കാര്‍ കൗരവരുടെ പേജില്‍ പൊങ്കാല ഇട്ടു, റേറ്റിങ് ഒന്ന് കൊടുത്തു. അങ്ങിനെ പബ്ലിക്ക് സപ്പോര്‍ട്ട് നഷ്ടപെട്ട ദുര്യോധനനും ടീമും, ആ യുദ്ധത്തില്‍ പൂര്‍ണമായി പരാജയപ്പെട്ടു.
അതായിരുന്നു പ്രശസ്തമായ ഇന്റര്‍നെറ്റ് ഭാരത യുദ്ധം.ഒന്നോര്‍ത്താല്‍ ബാന്‍ഡ് വിഡ്ത്തിന്റെ പേരില്‍ നടന്ന ആ യുദ്ധം,റിലയന്‍സ് ജിയോ ഉണ്ടായിരുന്നെങ്കില്‍ തീര്‍ത്തും ഒഴിവാക്കാമായിരുന്ന ഒരു യുദ്ധമായിരുന്നു.