Thursday, August 11, 2022

Latest Posts

വഴിയോരത്തു നിന്നും വാങ്ങിയ ഓറഞ്ചിൽ വിഷാംശം എന്ന പ്രചരണം അടിസ്ഥാന രഹിതം എന്ന്‌ വ്യാപാരികൾ

വഴിയോരത്തു നിന്നും വാങ്ങിയ ഓറഞ്ചിൽ നിന്ന്‌ വിഷാംശം ഏറ്റ് തൃശ്ശൂരിൽ നിരവധിപേർ ആശുപത്രിയിൽ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് ആൾ കേരളാ ഫ്രൂട്സ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

സീസൺ ആയതിനാൽ കാർബേഡ് ഉപയോഗിച്ചതാകാം ഇതിനു കരണമെന്നാണെന്നു നഗരസഭാ അധികൃതർ പറഞ്ഞത് എന്നായിരുന്നു വാർത്തയിൽ എന്നാൽ ഓറഞ്ചിൽ കാർബേഡ് ഉപയോഗിക്കാറില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി ഈസ്റ്റർ അവധി പ്രമാണിച്ചു ദുരുദ്ദേശത്തോടെ ബോധപൂർവം പടച്ചുവിട്ട വാർത്തയാണ് ഇതെന്ന് വ്യാപാരികൾ ആരോപിക്കുന്നു.

“നൂറു രൂപക്ക് നാലുകിലോ എന്ന നിലയിലാണ് ഇപ്പോൾ ഇരിങ്ങാലക്കുടയിൽ ഓറഞ്ചു വ്യാപാരം തകൃതിയായി നടക്കുന്നത്.പലയിടങ്ങളിലും വിഷാംശം ഉള്ള ഓറഞ്ച് വില്കുന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് ഉള്ള പ്രധാന കാരണവും.” എന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ എവിടെയും നൂറ് രൂപയ്ക്കു നാല് കിലോ ഓറഞ്ച് കേരളത്തിൽ ലഭിക്കില്ലെന്നും വ്യാപാരികൾ പറയുന്നു.ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആൾ കേരളാ ഫ്രൂട്സ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അറിയിച്ചു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.