എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് . രാഹുലിന്റെ പ്രസംഗം കേവലം പരാജിതന്റെ രോദനമാണ്. ബി.ജെ.പി ദേശീയ അധ്യക്ഷനെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത് കൊലപാതക കേസിലെ പ്രതിയെന്നാണ്. കൊലപാതക കേസില്‍ നിന്ന് കോടതി നിരാപരാധിയെന്ന് കണ്ടെത്തി വെറുതെ വിട്ട വ്യക്തിയാണ് അമിത് ഷാ. അദ്ദേഹത്തിനെതിരെ വലിയ ഗൂഡാലേചനയാണ് നടക്കുന്നത്.
1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിനു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മുമ്പ് ശ്രീരാമന്റെ അസ്ഥിത്വം പോലും അവര്‍ ചോദ്യം ചെയ്തിരുന്നു. ഇന്ന് അവര്‍ തങ്ങള്‍ പാണ്ഡവരെപ്പോലെയാണെന്ന് പറയുന്നവെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ പ്രസിഡന്റായി കൊലപാതകം നടത്തിയാതായി ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ അവര്‍ സ്വീകരിച്ചുവെന്ന് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി അത് ഒരിക്കലും അംഗീകരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അമിത് ഷായുടെ പേര് പരമാര്‍ശിക്കാതെയാണ് രാഹുല്‍ ഗാന്ധി ഇതു പറഞ്ഞത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഷാ മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ അമിത് ഷായെ കോടതി വെറുതെ വിട്ടിരുന്നു.
തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരാണ് മോദിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കര്‍ഷകര്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്ന അവസ്ഥയാണ് രാജ്യത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.