Sat. Nov 21st, 2026

ബി.ജെ.പിയുടെ മുതിർന്ന നേതാവും തന്റെ രാഷ്ട്രീയ ഗുരുവുമായ എൽ.കെ.അദ്വാനിയെ പ്രധാന മന്ത്രി നരേന്ദ്ര മോദി പൊതു വേദിയിൽ അപമാനിക്കുമോ? കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാദ്ധമങ്ങളിൽ അത്തരത്തിലൊരു വീഡിയോ പ്രചരിക്കുകയാണ്. കാൽനൂറ്റാണ്ടു കാലത്തെ സി.പി.എം ഭരണത്തിന് വിരാമമിട്ട് ബി.ജെ.പിയുടെ ബിപ്ളബ് കുമാർ ദേബ് സ്ഥാനമേറ്റ ചടങ്ങിലായിരുന്നു സംഭവം.

വേദിയിലേക്കു കയറിവന്ന പ്രധാനമന്ത്രിയെ കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്വാനിയെ കണ്ടില്ലെന്ന് നടിച്ച് മോദി നടന്നു പോകുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. വേദിയിൽ അദ്വാനിക്ക് സമീപമുണ്ടായിരുന്ന ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനോട് മോദി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു.

രാഷ്ട്രീയ ഗുരുവിന് ശിഷ്യന്റെദക്ഷിണഎന്ന പേരിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലാകുന്നത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, മുരളി മനോഹർ ജോഷി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിന് എത്തിയിരുന്നു.