Wed. Apr 17th, 2024

നിങ്ങൾ പറയുന്നത് ശരി ആണ് എങ്കിൽ നിങ്ങൾ എന്തിന് പേടിക്കണം?അപ്പോ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു ഹരിദാസ് മുതലാളി ഒരു തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന് യു എൻ എ യുടെ വെല്ലുവിളി. യു എൻ എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് മാധ്യമങ്ങളെ കാണുമ്പോൾ ഓടുന്ന കെ വി എം മാനേജ്‌മെന്റിനെ ട്രോളിക്കൊണ്ട് ഇങ്ങനെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്.

200 ദിവസം പിന്നിട്ട കെവിഎം സമരത്തിൽ കെവിഎം മാനേജ്‌മന്റ് ആട്ടിൻ തോലിട്ട ചെന്നായയെ പോലെ എന്ന് സമരം ചെയ്യുന്ന നഴ്‌സുമാർ പറയുന്നു. പച്ചക്കള്ളം പ്രചരിപ്പിക്കുന്ന കെ.വി.എം മാനേജ്മെന്റ്..സത്യത്തെ എത്ര മൂടിവെക്കാൻ ശ്രമിച്ചാലും അത് പുറത്ത് വരുമെന്ന് അവർ പറഞ്ഞു.

സമരം മൂലം ആശുപത്രിയിലേക്ക് രോഗികൾ വരാതിരിക്കുക സ്വാഭാവികമാണ്. പരിചയ സമ്പന്നരായ നേഴ്സുമാരുടെ അഭാവം കൊണ്ട് ഒരാൾക്ക് മരണം പോലും സംഭവിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് പരിഭ്രാന്തിയുണ്ടാവുന്നതിൽ അസ്വഭാവികതയില്ല. തികച്ചും സമാധാനപരമായി കഴിഞ്ഞ 202 ദിവസമായി നടക്കുന്ന സമരത്തെ തകർക്കാൻ ചിലവഴിച്ച പണം മാത്രം മതിയായിരുന്നു സർക്കാർ പുതുക്കി നിശ്ചയിച്ച വേതനം നൽകാൻ.

20 പേരെ മാത്രമേ എടുക്കൂ മറ്റുള്ളവർക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങൾ നൽകാം എന്ന മാനേജ്മെന്റ് പ്രസ്താവന പണം തങ്ങൾക്കൊരു പ്രശ്നമല്ല എന്ന് പറയുമ്പോൾ കടം എടുത്തു എന്ന് പറയുന്ന നാടകവും അവിടെ പൊളിയുന്നു.

ഒരു സമര പന്തൽ പൊളിക്കാനായി മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ പോയതിന്റെ ചെലവ് മാത്രം മതിയായിരുന്നു ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും നിയമാനുസൃതമായ പി.എഫ്, ഇ.എസ്.ഐ, ബോണസ് ആനുകൂല്യങ്ങൾ നൽകാൻ.

മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതിയെന്ന കെ.വി.എം മാനേജ്മെൻറ് നിലപാടാണ് ഈ സമരം ഇത്രയും നീണ്ടു പോകാൻ കാരണം. നേട്ടമോ കെ.വി.എം ആശുപത്രിയുടെ ലീഗൽ അഡ്വൈയ്സർക്ക് മാത്രമാണെന്നും നേഴ്‌സുമാർ പറയുന്നു.

സിബി മുകേഷ് ൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം

എന്തോന്ന് മുതലാളി ഇത് നിങ്ങൾ ചർച്ചക്കും വരില്ല മാധ്യമങ്ങളെ കാണുമ്പോ ഓടുകയും ചെയ്യും എന്നിട്ടു ആകെ നിങ്ങളുടെ മാത്രം വാർത്തകൾ കൊടുക്കുന്ന ലോക്കൽ ചാനലിനെ വിളിച്ചു വരുത്തി ചേർത്തലയിൽ പത്ര സമ്മേളനം നടത്തും. ചേർത്തല വച്ച് ആകുമ്പോ മറ്റു മാധ്യമ പ്രവർത്തകർ വരില്ലല്ലോ. ആലപ്പുഴ പോകില്ല എന്ന് അറിയാം അവിടുത്തെ മാധ്യമ പ്രവർത്തകർ പണ്ട് ഒന്ന് വലിച്ചു കീറി വിട്ടതാണല്ലോ…

മുതലാളിയുടെ സങ്കടം താങ്കളുടെ വാദം ആരും കേൾക്കുന്നില്ല എന്നല്ലേ. കുറെ അധികം തവണ മാധ്യമ പ്രവർത്തകർ ചാനൽ ചർച്ചകൾക്ക് വിളിച്ചിട്ടു പല ഒഴിവുകൾ പറഞ്ഞു നിങ്ങൾ പങ്കെടുക്കാതിരുന്നിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത് അങ്ങനെ ആണ് മാധ്യമ പ്രവർത്തകർ പറഞ്ഞതും.

എന്തായാലും അതൊക്കെ പോട്ടെ താങ്കൾക്ക് ഇനിയെങ്കിലും ഒരു തുറന്ന സംവാദത്തിന് തയ്യാർ ആകാമോ. അതിനുള്ള വേദി ഞങ്ങൾ ഒരുക്കിത്തരാം എന്താ തയ്യാർ ആണോ മുതലാളി. തെളിവുകളും ഞായങ്ങളും നിരത്തി നമ്മൾക്ക് സംവദിക്കാം പൊതുജനം തീരുമാനിക്കട്ടെ ആരാണ് ശരി എന്നത്.

നിങ്ങൾ പറയുന്നത് ശരി ആണ് എങ്കിൽ നിങ്ങൾ എന്തിന് പേടിക്കണം.

അപ്പോ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു ഹരിദാസ് മുതലാളി ഒരു തുറന്ന സംവാദത്തിന് തയ്യാർ ആകും എന്ന് കരുതുന്നു. നിങ്ങള്ക്ക് വേണമെങ്കിൽ ആ മണ്ടൻ കൊണാപ്പി ലീഗൽ ഓഫീസറെയും കൊണ്ട് വരാം.

സിബി മുകേഷ്
സ്റ്റേറ്റ് വൈസ് പ്രസിഡന്റ്
യു എൻ എ