‘നങ്ങേലിസ്മൃതി സംഗമം’ ചേർത്തല പെൻഷൻ ഭവനിൽ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
സ്ത്രീകളുടെ മാനം രക്ഷിക്കാൻ വേണ്ടി നങ്ങേലി ചെയ്ത ഈ ധീരപ്രവർത്തനത്തിന് സമാനതകൾ ഇല്ല. അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് സേതു പാർവതിഭായി എന്ന സ്ത്രീയായിരുന്നിട്ടും മുലക്കരം നീക്കം ചെയ്തില്ല. ലോകത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത ഈ നികുതിയും നങ്ങേലിയുടെ രക്തസാക്ഷിത്വവും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മൂലം തിരുനാൾ രാമവർമ രാജാവാണ് മുലക്കരം പിൻവലിച്ചത്.

സ്ത്രീശാക്തീകരണ ചരിത്രത്തിൽ ചോരച്ചിത്രമെഴുതിയ ഈ സംഭവം നടന്ന സ്ഥലത്ത് നങ്ങേലിയുടെ പ്രവൃത്തിയെ ആസ്പദമാക്കിയുള്ള ശിൽപ്പം സ്ഥാപിക്കണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.ചേർത്തലയിൽ കേരള യുക്തിവാദിസംഘം ആലപ്പുഴ ജില്ലാകമ്മറ്റി സംഘടിപ്പിച്ച നങ്ങേലി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് ചതുരശ്രമീറ്റർ സ്ഥലം മാത്രമേ ഇതിനാവശ്യമായിട്ടുള്ളൂ. നങ്ങേലിയുടെ ഈ ധീരപ്രവൃത്തിയെ ടി മുരളിയെന്ന ചിത്രകാരൻ കാൻവാസിലാക്കിയിട്ടുണ്ട്. അതിനെ ആസ്പദമാക്കി ശിൽപ്പം നിർമിക്കാവുന്നതാണ്.ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള തുറവൂർ എൽ എം ശശിയുടെ നിവേദനം സ്ഥലത്തെ നിയമസഭാംഗം കൂടിയായ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ മേശപ്പുറത്തുണ്ട്. സമരത്തിന്റെ തീനാളങ്ങളിലൂടെ നടന്നുവന്ന മന്ത്രി അനുകൂലമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീവിരുദ്ധ മനോഭാവമാണ് കേരളീയ സമൂഹത്തില്‍ ചരിത്രപരമായുള്ളതെന്ന് കുരീപ്പുഴ പറഞ്ഞു. ശ്രീകുമാര്‍. പുരുഷ കേന്ദ്രീകൃത സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചതില്‍ സവര്‍ണ, അവര്‍ണ ഭേദമില്ലെന്നും അദ്ദേഹം പറഞ്ഞു. നാടകത്തിലോ, സിനിമയിലോ അഭിനയിക്കാന്‍ കേരളത്തില്‍ സ്ത്രീകളെ കിട്ടുമായിരുന്നില്ല. കഥകളിയില്‍ സ്ത്രീസാന്നിധ്യം പൊരുതി നേടിയതാണ്. ആദ്യത്തെ മലയാള സിനിമയില്‍ അഭിനയിച്ച വനിതയെ പ്രഥമ പ്രദര്‍ശന വേദിയില്‍നിന്ന് ഇറക്കിവിട്ടതും ചരിത്രമാണ്. സ്ത്രീകള്‍ അകത്തളങ്ങളില്‍ കഴിയേണ്ടവരും വീടുകളുടെ നടത്തളത്തില്‍ കലാപരിപാടി അവതരിപ്പിക്കേണ്ടവരാണെന്നും ആയിരുന്ന കാഴ്ചപ്പാട്. തിരുവാതിരയും ഒപ്പനയും കുമ്മിയുമെല്ലാം നടുത്തളത്തിലാണ് അക്കാലത്ത് അവതരിപ്പിച്ചത്. നര്‍മബോധം ഏറെയുള്ള സ്ത്രീകളില്‍നിന്ന് കാര്‍ട്ടൂണിസ്റ്റ് ഇതേവരെയില്ല. കുഞ്ഞുങ്ങളെ പാടിയുറക്കുന്ന അമ്മമാരുടെ താരാട്ടുപാട്ട് പുറത്തുവന്നിട്ടില്ല. ചരിത്രരചനയിലും സ്ത്രീകളെ അവഗണിച്ചു. അതുകൊണ്ടാണ് മുലക്കരത്തിനെതിരെ മാറിടം ഛേദിച്ച് പ്രതികരിച്ച കീഴാളസ്ത്രീയായ നങ്ങേലിയുടെ ചരിത്രം രേഖപ്പെടുത്താതെ പോയത്. ഈ സംഭവത്തെ ആസ്പദമാക്കി സാഹിത്യവും ഉണ്ടായില്ല.
നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി സ്ത്രീശാക്തീകരണം വന്‍തോതില്‍ ഉണ്ടായി. സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ സംഭാവനയാണ് ഇതിന് പ്രേരണയായത്. വനിതകള്‍ പഞ്ചായത്ത് മെമ്പര്മാരായപ്പോഴും പുരുഷമേധാവിത്വം തുടരുന്നുണ്ട്. എന്നാലും അധികാരക്കസേരയില്‍ ഇരിക്കാന്‍ അവസരം ലഭിച്ചുവെന്നത് ശ്രദ്ധേയാണ്. പൊതുവേദിയില്‍ സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്ന സാഹചര്യം വളര്‍ന്നു. അടുത്തകാലത്ത് നങ്ങേലിയെക്കുറിച്ച് കേരളം ഏറെ ചര്‍ച്ചചെയ്യുന്ന അവസ്ഥയുണ്ടായി. അതിന്റെ പ്രതിഫലനം ഏറ്റവുമധികം അധഃപതിച്ച സിനിമാ മേഖലയിലും പ്രകടമായയെന്നും അദ്ദേഹം പറഞ്ഞു.

എം എ നടരാജൻ ,ഡോ : പളളിപ്പുറം മുരളി ,ഇ കെ തമ്പി ,അഭിലാഷ് ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു .”മൂത്രകരം” അവസാനിപ്പിക്കുക എന്ന സന്ദേശവുമായി കേരളത്തിൽ പര്യടനം നടത്തുന്ന ജെപ്പീ വേളമണ്ണൂരിനെ ആദരിക്കുകയുണ്ടായി .തുടർന്ന് നടന്ന “കേരള സ്ത്രീ നങ്ങേലിക്കു ശേഷം” എന്ന സെമിനാറിൽ അഡ്വ : മനിത മൈത്രി വിഷയം അവതരിപ്പിച്ചു .ജെസ്റ്റിന് വി എസ് ,ശ്രീവാസവ് എസ് ,സ്വീറ്റി എം ജി ,മനുജ മൈത്രി ,ടി കെ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു .

ഉച്ചക്ക് ശേഷം നടന്ന സെമിനാർ “പിന്നോട്ടു പായുന്ന കേരളം” അവതരണം ഡോ അജയ് ശേഖർ .കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ :ധർമ്മരാജ് അടാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ലിബിൻ തത്തപ്പള്ളി ,അഡ്വ : രാജഗോപാൽ വാകത്താനം ,പി ഇ സുധാരൻ ,ശൂരനാട് ഗോപൻ തുടങ്ങിയവർ സംസാരിച്ചു .

ചേർത്തല മുനിസിപ്പൽ മൈതാനത്ത് നടന്ന പൊതു സമ്മളനം അഡ്വ : കെ എൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു .ഡോ : പള്ളിപ്പുറം മുരളി , അഡ്വ :രാജഗോപാൽ വാകത്താനം ,മാണി പറമ്പത്ത് ,എസ് അനിൽ തുടങ്ങിയവർ സംസാരിച്ചു . ഷാജി കിഴക്കേട ത്തിന്റെ നവോത്ഥാന ചിത്ര പ്രദർശനവും ഉണ്ടായിരുന്നു.
