ദിവസം കോടിക്കണക്കിന് രൂപ വരുമാനമു ള്ള ശബരിമല സന്നിധാനത്തും പമ്പയിലുംഭക്തർ വഴിപാടായി സമർപ്പിക്കുന്ന പശുക്കൾ ദേവസ്വം ബോർഡിന്റെ നിലയ്ക്കൽ ഗോശാലയിൽ പട്ടിണിമൂലം ചത്തുവീഴുന്നു,15 പശുക്കളും രണ്ട് ആടുകളുമാണ് ചത്തത് | ബാക്കിയുള്ളവ എല്ലും തോലുമായ അവസ്ഥയിലാണ്.
ഇക്കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് ചത്ത ഗോക്കളെയെല്ലാം ഗോശാലയുടെ സമീപത്തായി ആരുമറിയാതെ മറവു ചെയ്യുകയായിരുന്നു, പുല്ലും പോഷകാഹാരവും ലഭിക്കാത്തതിനാലാണ്പശുക്കൾ ചത്തത് എന്ന് പരിശോദിച്ച വെറ്റിനറി ഡോക്ടർമാർ പറയുന്നു,
ക്ഷേത്രത്തിൽ പൂജയ്ക്ക് ആവശ്യമായ പാല് തരുന്ന പശുവും രോഗാവസ്ഥയിൽ മുറിവ് പഴുത്ത് പുഴുക്കൾ നുരയ്ക്കുന്ന അവസ്ഥയിലാണ്,പിണറായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയാണ് ഈ ദുർവിധിക്ക് കാരണം, പുല്ലു ഇറക്കിയിട്ട് മാസങ്ങളായി, പരിചരിക്കാൻ ഡോക്ടർമാർ ഇല്ല,
ഭക്ഷണത്തിന്റെയും പോഷകാഹാരത്തിന്യും കുറവുകളുണ്ടെന്നും ഇതു ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ട് ഗോശാലഅധികൃതർ ‘ കേരള സർക്കാരിനും ദേവസ്വം ബോർഡിനും ജനുവരി 18 ന് കത്ത് നല്കിയിരുന്നു, ഒരു പ്രയോജനവും ഉണ്ടായില്ല, സർക്കാർ തിരിഞ്ഞു പോലും നോക്കിയില്ല.
മിണ്ടാപ്രാണികളോട് ഈ ക്രൂരത കാണിക്കുന്ന സർക്കാരിനെ നമ്മൾ എങ്ങനെവിശ്വസിക്കും., ഇവർ മനുഷ്യ ജന്മം തന്നെയാണോ,,മിണ്ടാപ്രാണികളെ സംരക്ഷിക്കാൻ കഴിയാത്ത ഈ സർക്കാർ ജനങ്ങളെ എങ്ങനെ സംരഷിക്കും” എന്ന് പീപ്പിൾസ് ഫോർ അനിമൽസ് പ്രവർത്തകർ ചോദിച്ചു.എത്രയും പെട്ടന്ന് ഇക്കര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതി കയറാൻ തയ്യറായിക്കൊള്ളാനും ഒപ്പം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ പറഞ്ഞു.