ഞെട്ടണ്ട ഇതൊരു വ്യാജ വാർത്തയാണ്.
വര്‍ഗീയ കലാപം അഴിച്ച് വിടാന്‍ ബിജെപിയുടെ നുണപ്രചാരണം. സംഘപരിവാര്‍ പ്രവര്‍ത്തകന്റെ തല രണ്ടായി പിളര്‍ത്തി കൊലപ്പെടുത്തിയ ശേഷം തിളച്ച എണ്ണ തലയില്‍ ഒഴിച്ച ശേഷം ചേലാകര്‍മ്മം നടത്തിയെന്ന് ബിജെപി എംപി ശോഭ കരഞ്ലജിന്റെ ട്വിറ്റര്‍.
ബി.ജെ.പി നടത്തുന്ന നുണപ്രചരണങ്ങള്‍ കര്‍ണ്ണാടക തീരപ്രദേശത്ത് വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുന്നു. കഴിഞ്ഞ ആഴ്ച മരണപ്പെട്ട പരേശ് കമാല്‍ക്കര്‍ മെസ്ത എന്ന 18 കാരന്റെ മരണത്തെയാണ് ബി.ജെ.പി വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്.
കര്‍ണ്ണാടകയിലെ ഹൊന്നവാറിലാണ് പരേശ് കമാല്‍ക്കര്‍ മെസ്ത ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തുടര്‍ന്ന് തങ്ങളുടെ പ്രവര്ത്തകന് മരണപ്പെട്ടു എന്ന പറഞ്ഞ് ചൊവ്വാഴ്ചയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വരുന്നത്. മരണം എന്‍.ഐ.എ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
സംഘപരിവാര്‍ പ്രവര്‍ത്തകനായതിനാലാണ് പരേശ് കമാല്‍ക്കര്‍ മെസ്ത ക്രൂരമായ പീഡനത്തിന് ശേഷം കൊല്ലപ്പെട്ടത്. പരേശിനെ ചേലാകര്‍മ്മം ചെയ്യുകയും തല രണ്ടായി പിളര്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ബി.ജെ.പിയും അനുകൂല പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.
കള്ളവാര്ത്തകളാല് കുപ്രസിദ്ധമായിത്തീര്‍ന്ന പോസ്റ്റ്കാര്‍ഡ് ന്യൂസ് ആണ് വ്യാജ വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാബിനറ്റ് അംഗങ്ങളില്‍ പലരും ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. കൂടാതെ നിരവധി ബി.ജെ.പി നേതാക്കളും ഇത് വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങി.
‘സിദ്ധരാമയ്യ ഭരണത്തിന് കീഴിലുള്ള എസ്.പി ഇതിനെ സാധാരണ മരണം എന്നാണ് പറഞ്ഞത്. ഹിന്ദുവായ 21 വയസ്സുകാരന് പരേശ് മെസ്തയെ കാണാനില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തി. അവന്റെ തല വെട്ടിപ്പൊളിക്കുകയും തിളച്ച എണ്ണ തലയില്‍ ഒഴിക്കുകയും ചെയ്തിരിക്കുന്നു. ശരീരം നശിപ്പിക്കുകയും ചേലാകര്‍മ്മം ചെയ്യുകയും ചെയ്തിട്ടുണ്ട്.’ എന്നാണ് ബി.ജെ.പി എം.പി ശോഭ കരന്ത്ലജ് ട്വിറ്ററില്‍ കുറിക്കുന്നത്.

കൂടാതെ ഇന്ത്യാറ്റുഡെ ചാനലും ഈ വ്യാജവാര്‍ത്തയെ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. തിളച്ച എണ്ണ മുഖത്തൊഴിച്ചിരിക്കുന്നു, തല പൊളിച്ച് വെച്ചിരിക്കുന്നു. ചേലാകര്‍മ്മം ചെയ്തിരിക്കുന്നു. മൃതദേഹം തടാകത്തില്‍ തള്ളിയിരിക്കുന്നു. 21 വയസ്സുകാരന് പരേശ് മെസ്തയുടെ കൊലപാതകം ഇന്ത്യയെ പിടിച്ച് കുലുക്കുമോ? എന്നാണ് ഇന്ത്യറ്റുഡെ ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍ ബി.ജെ.പി യുടെയും സംഘപരിവാര്‍ അനുകൂല വെബ്സൈറ്റിന്റെയും വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് പോലീസ് ഒരു സ്വകാര്യ സ്കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിമ്മപ്പ പരമേശ്വര്‍ നായിക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുംതയിലെ കായികധ്യാപകനെന്നാണ് കരുതുന്നത്.
A desperate @BJP4Karnataka stoops so low as to use the unfortunate death of a youth Paresh Mesta in Honnavar for political gains. BJP leaders are heeding the advice of @AmitShah to create trouble & invite police action. People are getting hurt by their irresponsible acts.
— Siddaramaiah (@siddaramaiah) December 12, 2017
പരമേശ് മെസ്തയുടെ നിര്‍ഭാഗ്യവശാലുള്ള മരണം ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കൂടാതെ ഇതൊരു സാധാരണ മരണം മാത്രമാണെന്ന് പോലീസും അറിയിച്ചു.
വ്യാജ വാര്‍ത്തകള്‍ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത്. പരമേശ് മെസ്തയുടെ ചിത്രം എന്ന് പറഞ്ഞ് വ്യാജ ചിത്രവും പ്രചരിക്കുന്നുണ്ട്. ഡോക്ടറുടെ റിപ്പോര്‍ട്ട് മതപരമായി ഉയര്‍ത്തിയ ചേലാകര്‍മ്മം ചെയ്തു എന്ന തെറ്റായ വാദങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും, ബി.ജെ.പി. എം.പി. ശോഭ കരന്ത്ലജ് ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ല. ഇത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്.




